---
title: "ചുവപ്പണിഞ്ഞ് ഭൂമിവാതുക്കൽ; കെ.പി കുഞ്ഞിരാമൻ രക്തസാക്ഷി ദിനാചരണത്തിൽ ജനസാഗരം"
english_title: "Massive Turnout Marks KP Kunhiraman Martyrdom Day in Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389536/kp-kunhiraman-martyrdom-day-vanimel"
published_at: "2026-10-31T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae540dad11d9_kp-kunhiraman-martyrdom-day-vanimel.jpg"
keywords: ["KPKunhiraman", "CPIM", "Vanimel", "KeralaNews", "MartyrdomAnniversary"]
---

# ചുവപ്പണിഞ്ഞ് ഭൂമിവാതുക്കൽ; കെ.പി കുഞ്ഞിരാമൻ രക്തസാക്ഷി ദിനാചരണത്തിൽ ജനസാഗരം

> **Lead Summary:** **വാണിമേൽ: അ**രനൂറ്റാണ്ടിന് ഇപ്പുറവും രക്തപതാകയേന്തി കർഷക പ്രസ്ഥാനത്തിന്റെ ധീരനായ രക്തസാക്ഷിയുടെ ഓർമ്മകൾ പുതുക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. കെ.പി കുഞ്ഞിരാമന്റെ 53-ാം രക്തസാക്ഷി വാർഷിക ദിന പൊതുസമ്മേളനം സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: അ**രനൂറ്റാണ്ടിന് ഇപ്പുറവും രക്തപതാകയേന്തി കർഷക പ്രസ്ഥാനത്തിന്റെ ധീരനായ രക്തസാക്ഷിയുടെ ഓർമ്മകൾ പുതുക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. കെ.പി കുഞ്ഞിരാമന്റെ 53-ാം രക്തസാക്ഷി വാർഷിക ദിന പൊതുസമ്മേളനം സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

എൻ.പി വാസു അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ ദിനേശൻ, പി.പി ചാത്തു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂടത്താങ്കണ്ടി സുരേഷ്, എ.എം റഷീദ്, ടി. പ്രദീപ് കുമാർ, കെ.പി പ്രദീഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.എൻ നാണു സ്വാഗതം ആശംസിച്ചു.

സമ്മേളനത്തിന് മുന്നോടിയായി റെഡ് വളണ്ടിയർ മാർച്ച്, ബാൻഡ് വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ ആയിരങ്ങൾ അണിനിരന്ന ഉജ്ജ്വല റാലി സംഘടിപ്പിച്ചു. പരപ്പുപാറയിൽ നിന്നും ആരംഭിച്ച റാലി ഭൂമിവാതുക്കൽ കൊപ്രക്കളം ഗ്രൗണ്ടിൽ സമാപിച്ചു.

Thousands gathered in Vanimel to mark the 53rd martyrdom anniversary of KP Kunhiraman. The public meeting was inaugurated by CPI(M) Central Committee member and MLA KK Shailaja, followed by a rally from Parappupara to Bhoomivathukkal Koprakkalam ground.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389536/kp-kunhiraman-martyrdom-day-vanimel)