---
title: "'എം.എസ്.എഫിന്റേത് അപകടകരമായ നീക്കം, അക്രമങ്ങളെ എസ്.എഫ്.ഐ ചെറുത്തുതോൽപ്പിക്കും' -കെ.കെ ശൈലജ"
english_title: "MSF Move Dangerous, SFI Will Defeat Violence: KK Shailaja"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389537/msf-move-dangerous-sfi-will-defeat-violence"
published_at: "2026-10-31T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae541bf973db_msf-move-dangerous-sfi-will-defeat-violence.jpg"
keywords: ["CPI", "SFI", "MSF", "KKShailaja", "KeralaPolitics"]
---

# 'എം.എസ്.എഫിന്റേത് അപകടകരമായ നീക്കം, അക്രമങ്ങളെ എസ്.എഫ്.ഐ ചെറുത്തുതോൽപ്പിക്കും' -കെ.കെ ശൈലജ

> **Lead Summary:** **നാദാപുരം: **സർവ്വകലാശാല കോളേജ് തെരഞ്ഞെടുപ്പിലെ എസ്.എഫ്.ഐ വിജയത്തിൽ വിളറിപൂണ്ട എം.എസ്.എഫുകാർ മലപ്പുറം ചേളാരി ആശുപത്രിയിൽ കയറി നടത്തിയ ആക്രമണം വളരെയധികം അപകടകരമാണെന്ന് സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ എം.എൽ.എ പറഞ്ഞു. ഇത്തരം അക്രമങ്ങളെ എസ്.എഫ്.ഐ കരുത്തോടെ ചെറുത്തുതോൽപ്പിക്കുമെന്നും അവർ വ്യക്തമാക്കി. വാണിമേലിൽ കെ.പി കുഞ്ഞിരാമന്റെ 53-ാം രക്തസാക്ഷി വാർഷിക ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ ശൈലജ.

## Article Content

**നാദാപുരം: **സർവ്വകലാശാല കോളേജ് തെരഞ്ഞെടുപ്പിലെ എസ്.എഫ്.ഐ വിജയത്തിൽ വിളറിപൂണ്ട എം.എസ്.എഫുകാർ മലപ്പുറം ചേളാരി ആശുപത്രിയിൽ കയറി നടത്തിയ ആക്രമണം വളരെയധികം അപകടകരമാണെന്ന് സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ എം.എൽ.എ പറഞ്ഞു. ഇത്തരം അക്രമങ്ങളെ എസ്.എഫ്.ഐ കരുത്തോടെ ചെറുത്തുതോൽപ്പിക്കുമെന്നും അവർ വ്യക്തമാക്കി. വാണിമേലിൽ കെ.പി കുഞ്ഞിരാമന്റെ 53-ാം രക്തസാക്ഷി വാർഷിക ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ ശൈലജ.

നാട്ടിൽ ന്യൂനപക്ഷ-ബഹുജന വർഗ്ഗീയതകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഇടതുപക്ഷത്തെ തോൽപ്പിക്കാനായി യു.ഡി.എഫും ബി.ജെ.പിയും പരസ്യമായി കൈകോർക്കുകയാണ്. എന്നാൽ രാജ്യത്തിന്റെ തെരുവുകളിൽ ഇന്ന് ഇടതുപക്ഷം മാത്രമാണ് വർഗ്ഗീയതയ്ക്കും തെറ്റായ നയങ്ങൾക്കുമെതിരെ പോർമുഖത്തുള്ളതെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.

എൻ.പി വാസു അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ ദിനേശൻ, പി.പി ചാത്തു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂടത്താങ്കണ്ടി സുരേഷ്, എ.എം റഷീദ്, ടി. പ്രദീപ് കുമാർ, കെ.പി പ്രദീഷ് എന്നിവർ പങ്കെടുത്തു. കെ.എൻ നാണു സ്വാഗതം പറഞ്ഞു. റെഡ് വളണ്ടിയർ മാർച്ചോടെയും ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെയും പരപ്പുപാറയിൽ നിന്ന് ആരംഭിച്ച ഉജ്ജ്വല റാലി ഭൂമിവാതുക്കൽ കൊപ്രക്കളം ഗ്രൗണ്ടിൽ സമാപിച്ചു.

CPI(M) leader KK Shailaja condemned the MSF attack on a hospital in Chelari, Malappuram after SFI's university college election victory. Speaking at a memorial event in Vanimel, she said SFI would strongly resist such violence and accused UDF and BJP of aligning against the Left.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389537/msf-move-dangerous-sfi-will-defeat-violence)