---
title: "നരിപ്പറ്റയിൽ റോഡ് വികസനത്തിന് സ്ഥലം നൽകാത്തയാൾക്ക് അനധികൃത കെട്ടിട നിർമ്മാണ അനുമതിയെന്ന് പരാതി; നാട്ടുകാരുടെ പ്രതിഷേധം ശക്തം"
english_title: "Locals Allege Building Permit Granted on Land Not Surrendered for Road Work"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389590/building-permit-road-land-dispute-kerala-new-"
published_at: "2026-10-31T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae58b55c8bc0_building-permit-road-land-dispute-kerala.jpg"
keywords: ["KeralaNews", "RoadConstruction", "Panchayat", "BuildingPermit", "LandDispute"]
---

# നരിപ്പറ്റയിൽ റോഡ് വികസനത്തിന് സ്ഥലം നൽകാത്തയാൾക്ക് അനധികൃത കെട്ടിട നിർമ്മാണ അനുമതിയെന്ന് പരാതി; നാട്ടുകാരുടെ പ്രതിഷേധം ശക്തം

> **Lead Summary:** **നാദാപുരം : **നരിപ്പറ്റ പഞ്ചായത്തിൽ റോഡ് നിർമ്മാണ സമയത്ത് സ്ഥലം വിട്ടുനൽകാത്തതിനെ തുടർന്ന് റോഡിൻ്റെ വിസ്തൃതി കുറക്കേണ്ടി വന്ന സ്ഥലത്ത് സ്ഥലം ഉടമക്ക് പഞ്ചായത്തിൻ്റെ അന്യായനിർമ്മാണ അനുമതിയെന്ന് പരാതി. കിഫ് ബി ഫണ്ട് ഉപയോഗിച്ച് പത്ത് മീറ്റർ വീതിയിൽ മിനി ബൈപാസായി വികസിപ്പിച്ച കുളങ്ങരത്ത്- വാളുക്ക്- വിലങ്ങാട് റോഡിൽ നമ്പ്യത്താംകുണ്ട് ഭാഗത്താണ് ചട്ടങ്ങൾ നിർമ്മിച്ച് കെട്ടിടം നിർമ്മിച്ചതായി ആക്ഷേപം ഉയർന്നിരിക്കുന്നത്.

## Article Content

**നാദാപുരം : **നരിപ്പറ്റ പഞ്ചായത്തിൽ റോഡ് നിർമ്മാണ സമയത്ത് സ്ഥലം വിട്ടുനൽകാത്തതിനെ തുടർന്ന് റോഡിൻ്റെ വിസ്തൃതി കുറക്കേണ്ടി വന്ന സ്ഥലത്ത് സ്ഥലം ഉടമക്ക് പഞ്ചായത്തിൻ്റെ അന്യായനിർമ്മാണ അനുമതിയെന്ന് പരാതി. കിഫ് ബി ഫണ്ട് ഉപയോഗിച്ച് പത്ത് മീറ്റർ വീതിയിൽ മിനി ബൈപാസായി വികസിപ്പിച്ച കുളങ്ങരത്ത്- വാളുക്ക്- വിലങ്ങാട് റോഡിൽ നമ്പ്യത്താംകുണ്ട് ഭാഗത്താണ് ചട്ടങ്ങൾ നിർമ്മിച്ച് കെട്ടിടം നിർമ്മിച്ചതായി ആക്ഷേപം ഉയർന്നിരിക്കുന്നത്.

10 മീറ്റർ വീതിയിൽ നാട്ടുകാരിൽ നിന്നും സൗജന്യമായി സ്ഥലം വിട്ടു വാങ്ങിയാണ് 10 കിലോമീറ്ററോളം വരുന്ന ഈ റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. നമ്പ്യത്താം കുണ്ട് ഭാഗത്തെ ഒരു സ്ഥലം ഉടമ മാത്രം സ്ഥലം വിട്ടുനൽകിയില്ല. ഈ ഭാഗം മാത്രം സ്ഥലമെടുപ്പിൽ നിന്ന് ഒഴിവാക്കിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. വീതി കൂട്ടാൻ കഴിയാത്തതിനാൽ ഈ ഭാഗത്ത് ഡ്രൈനേജോ, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമോ നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല.

മഴ പെയ്താൽ ചുറ്റുപാടും ചളിയും വെള്ളക്കൊട്ടും രൂപപ്പെടുന്ന അവസ്ഥയാണ്. ഇതിനിടയിലാണ് നിയമപരമായി റോഡിന് വിട്ട് നൽകേണ്ട സ്ഥലവും, പഞ്ചായത്തിൻ്റെ കെട്ടിട നിർമ്മാണ ചട്ടങ്ങളും ലംഘിച്ച് സ്ഥലം ഉടമ മൂന്ന് നില കെട്ടിട നിർമ്മാണം ആരംഭിച്ചിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.  രണ്ട് നിലയുടെ പണി പൂർത്തിയായി. മൂന്നാം നിലയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. റോഡിന് സ്ഥലം വിട്ടു നൽകാതെ റോഡ് നിർമ്മാണത്തിന് തടസ്സം നിന്ന വ്യക്തിക്ക് അനധികൃത കെട്ടിട നിർമ്മാണത്തിന് അനുവാദം നൽകിയ പഞ്ചായത്ത് നടപടിക്കെതിരെ നാട്ടുകാരിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

വിവരാവകാശ നിയമപ്രകാരം സംസ്ഥാന നിയമാവകാശ കമ്മീഷൻ ഓഫീസിൽ നിന്നും നാട്ടുകാരനായ ഒരാൾക്ക് 9/3/26 ന് നൽകിയ മറു പടിയിൽ സ്ഥലം വിട്ടുനൽകാത്തതിനാൽ സ്ഥലത്ത് 10 മീറ്റർ വീതി കൂട്ടിയുള്ള  റോഡ് നിർമ്മാണം നടത്തിയിട്ടില്ല എന്ന മറുപടിയാണ് നൽകിയിരിക്കുന്നത്. എന്നാൽ സ്ഥലം വിട്ടുനൽകിയതായി പ്രോജക്റ്റിൻ്റെ കേരള റോഡ് ഫണ്ട് ബോർഡ് അസി.എഞ്ചിനിയരുടെ പേരിൽ റിസ/10/34 ൽ പെട്ട സ്ഥലത്ത് തിനൂർ വില്ലേജിലെ 2538 നമ്പർ ആധാരത്തിൽ 28.38 ചതുരശ്ര മീറ്റർ സ്ഥലം റോഡിന് വിട്ടുനൽകിയതായുള്ള രേഖയും പുറത്ത് വന്നിട്ടുണ്ട്.

നാട്ടുകാരെല്ലാം സൗജന്യമായി ഭൂമി നൽകി റോഡ് നിർമ്മാണം നടത്തിയ സ്ഥലത്ത് റോഡിനാവശ്യമായ സ്ഥലം വിട്ട് നൽകാതെ, സ്ഥലം വിട്ടുനൽകിയതായി രേഖയുണ്ടാക്കി റോഡ് നിർമ്മാണത്തിലെ അട്ടിമറിക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നഗ്നമായ ചട്ടലംഘനം നടന്ന സ്ഥലത്ത് എന്തടിസ്ഥാനത്തിലാണ് പഞ്ചായത്തധികൃതർ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Residents in Narippatta allege that a three-storey building is being constructed on land that was not surrendered for the Kulangarath–Valook–Vilangad mini bypass project. They also question how the panchayat granted permission despite claims of violations in road acquisition and building rules.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389590/building-permit-road-land-dispute-kerala-new-)