---
title: "'സുരക്ഷിത ബച്പൻ അഭിയാൻ'; കുട്ടികളുടെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തം - ജില്ലാ ജഡ്ജ് ദേവൻ കെ. മേനോൻ"
english_title: "‘Surakshit Bachpan Abhiyan’: Child Safety Is Everyone’s Responsibility"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389680/surakshit-bachpan-abhiyan-child-safety-responsibility"
published_at: "2026-10-31T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae615fa5b2ac_surakshit-bachpan-abhiyan-child-safety-responsibility.jpg"
keywords: ["ChildSafety", "POCSO", "LegalAwareness", "ChildRights", "Nadapuram News"]
---

# 'സുരക്ഷിത ബച്പൻ അഭിയാൻ'; കുട്ടികളുടെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തം - ജില്ലാ ജഡ്ജ് ദേവൻ കെ. മേനോൻ

> **Lead Summary:** നാദാപുരം: കുട്ടികളുടെ സുരക്ഷയും അവകാശസംരക്ഷണവും ഉറപ്പാക്കേണ്ടത് സമൂഹത്തിലെ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജില്ലാ ജഡ്ജ് ദേവൻ കെ. മേനോൻ പറഞ്ഞു. വടകര താലൂക്ക് നിയമസഹായ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുരക്ഷിത ബച്പൻ അഭിയാൻ' കാമ്പയിന്റെ ഉദ്ഘാടനം നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

നാദാപുരം: കുട്ടികളുടെ സുരക്ഷയും അവകാശസംരക്ഷണവും ഉറപ്പാക്കേണ്ടത് സമൂഹത്തിലെ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജില്ലാ ജഡ്ജ് ദേവൻ കെ. മേനോൻ പറഞ്ഞു. വടകര താലൂക്ക് നിയമസഹായ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുരക്ഷിത ബച്പൻ അഭിയാൻ' കാമ്പയിന്റെ ഉദ്ഘാടനം നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികൾക്കെതിരായ അതിക്രമങ്ങളും പോക്സോ കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹം വിഷയം അതീവ ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതുസമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പി.ടി.എ പ്രസിഡന്റ് റാഷിദ് കക്കാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജുവൈരിയ സ്വാഗതം പറഞ്ഞു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി അബൂബക്കർ, മുഹമ്മദ് ബംഗ്ലത്ത്, മുനീർ മാസ്റ്റർ, മണ്ടോടി ബഷീർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.

കാമ്പയിന്റെ ഭാഗമായി പാനൽ അഭിഭാഷകൻ അഡ്വ. റിജി പി. കുട്ടികളുടെ സുരക്ഷയും നിയമപരമായ അവകാശങ്ങളും സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. കുട്ടികൾ നേരിടുന്ന വിവിധ നിയമപ്രശ്നങ്ങൾ, അതിക്രമങ്ങളിൽനിന്നുള്ള സംരക്ഷണം, നിയമപരമായ പരിഹാരമാർഗങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.

വടകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വോളന്റിയർ (പി.എൽ.വി.) റഫീഖ് അബ്ദുള്ള നന്ദി രേഖപ്പെടുത്തി.

The campaign ‘Surakshit Bachpan Abhiyan’ was inaugurated at TIM Girls Higher Secondary School in Nadapuram by District Judge Devan K. Menon. He stressed that protecting children’s safety and rights is a shared civic responsibility, especially amid rising abuse and POCSO cases. A legal awareness class on child protection and remedies was also held as part of the initiative.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389680/surakshit-bachpan-abhiyan-child-safety-responsibility)