---
title: "സ്കോളർഷിപ്പ് സ്വപ്നങ്ങൾക്ക് കരുത്തേകാൻ; നാദാപുരത്ത് എൻ.എം.എം.എസ് പരിശീലനത്തിന് തുടക്കം"
english_title: "NMMS Training Begins in Nadapuram to Boost Scholarship Aspirants"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389681/nmms-training-begins-nadapuram-scholarship-aspirants"
published_at: "2026-10-31T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae617b20b059_nmms-training-begins-nadapuram-scholarship-aspirants.jpg"
keywords: ["NMMSExam", "ScholarshipTraining", "KozhikodeDistrict", "Nadapuram", "EducationInitiative"]
---

# സ്കോളർഷിപ്പ് സ്വപ്നങ്ങൾക്ക് കരുത്തേകാൻ; നാദാപുരത്ത് എൻ.എം.എം.എസ് പരിശീലനത്തിന് തുടക്കം

> **Lead Summary:** നാദാപുരം: ദേശീയ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന തീവ്രപരിശീലന പരിപാടിയുടെ നാദാപുരം മേഖലാതല പരിശീലനം സംഘടിപ്പിച്ചു.

## Article Content

നാദാപുരം: ദേശീയ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന തീവ്രപരിശീലന പരിപാടിയുടെ നാദാപുരം മേഖലാതല പരിശീലനം സംഘടിപ്പിച്ചു.

നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സൈലം ലേണിങ് സെന്ററിന്റെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് പരിശീലനം ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് റാഷിദ് കക്കാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ജുവൈരിയ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോഓർഡിനേറ്റർ മണ്ടോടി ബഷീർ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

എൻ.എം.എം.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീവ്രപരിശീലനം സംഘടിപ്പിച്ചത്. പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പഠനസാമഗ്രികൾ വിതരണം ചെയ്തു.

The Nadapuram regional training for students preparing for the National Means-cum-Merit Scholarship (NMMS) exam was inaugurated as part of a Kozhikode District Panchayat initiative. The intensive programme, held at TIM Girls Higher Secondary School in collaboration with Syllam Learning Centre, also distributed study materials to all participants.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389681/nmms-training-begins-nadapuram-scholarship-aspirants)