---
title: "സാന്ത്വന സേവനങ്ങൾക്ക് പുതിയ നേതൃത്വം; സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി നാദാപുരം സോണൽ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Safeguarding Care: Suraksha Holds Nadapuram Zonal Convention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389780/suraksha-nadapuram-zonal-convention"
published_at: "2026-11-01T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae74b1375650_suraksha-nadapuram-zonal-convention.jpg"
keywords: ["PalliativeCare", "Nadapuram", "CPI", "CommunityHealth"]
---

# സാന്ത്വന സേവനങ്ങൾക്ക് പുതിയ നേതൃത്വം; സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി നാദാപുരം സോണൽ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** നാദാപുരം: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാദാപുരം സോണൽ കൺവെൻഷൻ കല്ലാച്ചി ടി.പി. കണാരൻ സ്മാരക ഹാളിൽ നടന്നു. സിപിഐഎം നാദാപുരം ഏരിയ സെക്രട്ടറി എ. മോഹൻദാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാദാപുരം സോണൽ കൺവെൻഷൻ കല്ലാച്ചി ടി.പി. കണാരൻ സ്മാരക ഹാളിൽ നടന്നു. സിപിഐഎം നാദാപുരം ഏരിയ സെക്രട്ടറി എ. മോഹൻദാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

എ.കെ. ഹരിദാസൻ അധ്യക്ഷത വഹിച്ചു. സുരക്ഷ ജില്ലാ കൺവീനർ സി.പി. ആനന്ദൻ വിഷയാവതരണം നടത്തി. കെ.കെ. ദിനേശൻ പുറമേരി സംസാരിച്ചു. പി.എൻ. പ്രശാന്ത് സ്വാഗതവും എൻ. ഗോവിന്ദൻ നന്ദിയും പറഞ്ഞു.

കൺവെൻഷനിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.എച്ച്. മോഹനനെ ചെയർമാനായും വൈ.എം. ശ്രീധരൻ, പി. രാമചന്ദ്രൻ എന്നിവരെ വൈസ് ചെയർമാൻമാരായും തെരഞ്ഞെടുത്തു.

പി.എൻ. പ്രശാന്താണ് കൺവീനർ. സി.എച്ച്. റീജ, ഒ.പി. അശോകൻ എന്നിവർ ജോയിന്റ് കൺവീനർമാരാണ്. എം.പി. ചന്ദ്രശേഖരനെ ട്രഷററായും എ.കെ. ഹരിദാസനെ കോഓർഡിനേറ്ററായും തെരഞ്ഞെടുത്തു.

Suraksha Pain and Palliative Care Society held its Nadapuram zonal convention at the T.P. Kanaran Memorial Hall in Kallachi. CPI(M) Nadapuram area secretary A. Mohandas inaugurated the event, which also elected new office-bearers.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389780/suraksha-nadapuram-zonal-convention)