---
title: "ട്രാക്ക് ഉണർന്നു; വാണിമേൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് തുടക്കം"
english_title: "Vanimel Grama Panchayat Keralaotsavam: Athletics Events Begin"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389819/vanimel-keralaotsavam-athletics-begin"
published_at: "2026-11-02T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7e526e6698_vanimel-keralaotsavam-athletics-begin.jpg"
keywords: ["KeralaUtsavam", "AthleticsMeet", "VanimelPanchayat", "KannurPolice", "SportsEvent"]
---

# ട്രാക്ക് ഉണർന്നു; വാണിമേൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് തുടക്കം

> **Lead Summary:** വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടന്ന അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ ഉദ്ഘാടനം കണ്ണൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എം.പി. ആസാദ് നിർവഹിച്ചു.

## Article Content

വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടന്ന അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ ഉദ്ഘാടനം കണ്ണൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എം.പി. ആസാദ് നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.സി. ഹസീന സ്വാഗതം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജു അലക്‌സ്, ശോഭ ലോകനാഥൻ എന്നിവർ പ്രസംഗിച്ചു.

മത്സരങ്ങളിൽ സർഗം കൊമ്മിയോട് വിന്നേഴ്‌സ് ട്രോഫി കരസ്ഥമാക്കി. ഗ്രാമകല കണ്ണൂക്കുളം ഫസ്റ്റ് റണ്ണേഴ്‌സപ്പ് ട്രോഫിയും ഗ്രീൻഫീൽഡ് അക്കാദമി വയൽപ്പീടിക സെക്കൻഡ് റണ്ണേഴ്‌സപ്പ് ട്രോഫിയും നേടി.

വിജയികൾക്ക് വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, കെ.പി. രാജീവൻ, രാജു അലക്‌സ്, ടി.സി. ഹസീന, ഷെബി സെബാസ്റ്റ്യൻ, സിന്ധു എം.കെ. എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

The athletics competitions of the Vanimel Grama Panchayat Keralaotsavam were inaugurated by Kannur Assistant Commissioner of Police M.P. Azad. Sargam Kommiyod won the winners’ trophy, while Gramakala Kannookkulam and Greenfield Academy Vayalpeedika secured the first and second runners-up trophies respectively.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389819/vanimel-keralaotsavam-athletics-begin)