---
title: "നിർമ്മലം പുതുയുഗ ശുചിത്വ കേരളം: നാദാപുരം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി"
english_title: "Nadapuram Panchayat Launches Nirmalam Puthuyuga Shuchithwa Kerala Drive"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389829/nadapuram-panchayat-launches-cleanliness-drive"
published_at: "2026-11-02T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7fe817b8a1_nadapuram-panchayat-launches-cleanliness-drive.jpg"
keywords: ["KeralaNews", "CleanlinessDrive", "Nadapuram", "LocalGovernance", "CommunityParticipation"]
---

# നിർമ്മലം പുതുയുഗ ശുചിത്വ കേരളം: നാദാപുരം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

> **Lead Summary:** നാദാപുരം: നിർമ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ നാദാപുരം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി.

## Article Content

നാദാപുരം: നിർമ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ നാദാപുരം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി.

പാറയിൽ തോട് ശുചീകരണത്തോടെയാണ് പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പൊതുഇടങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ച് മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വി. ജയലക്ഷ്മി ടീച്ചർ, പഞ്ചായത്ത് മെമ്പർമാരായ വി.വി. റിനീഷ്, രാജേഷ് സി.കെ., വാർഡ് കൺവീനർമാരായ മുനീബ് പറമ്പത്ത്, പി.പി. അനന്ദൻ, ശങ്കരൻ കക്കുഴിയിൽ, ലത പരത്തോടി, ബാലകൃഷ്ണൻ കെ.പി., ഉബൈദ് സി.കെ. തുടങ്ങിയവർ പങ്കെടുത്തു.

Nadapuram panchayat launched the local-level activities of the Nirmalam Puthuyuga Shuchithwa Kerala project with a cleaning drive at Parayil Thodu. Panchayat president Safeera Moonamkuni inaugurated the initiative, which aims to make public spaces garbage-free through community participation.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389829/nadapuram-panchayat-launches-cleanliness-drive)