---
title: "കരുതലിന്റെ മാതൃകയായി ചെക്യാട്;  തൊഴിലുറപ്പ് ജോലിക്കിടെ അപകടം; തുണയായി സഹ തൊഴിലാളികൾ"
english_title: "Chekkiad Sets an Example of Care as Co-workers Support Injured MGNREGA Worker"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389864/chekkiad-mgnrega-worker-support-new"
published_at: "2026-11-02T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae82d3605072_chekkiad-mgnrega-worker-support.jpg"
keywords: ["KeralaNews", "Mgnrega", "WorkerSupport", "Chekkiad", "Panchayat"]
---

# കരുതലിന്റെ മാതൃകയായി ചെക്യാട്;  തൊഴിലുറപ്പ് ജോലിക്കിടെ അപകടം; തുണയായി സഹ തൊഴിലാളികൾ

> **Lead Summary:** **കോഴിക്കോട് : **തൊഴിലുറപ്പ് ജോലിക്കിടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ നാദാപുരം ഉമ്മത്തൂരിലെ കൊയമ്പ്രന്റവിട ദേവിക്ക് സഹ തൊഴിലാളികളുടെ കരുതലിന്റെ കൈത്താങ്ങ്. അപകടത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായി കഴിയുന്ന ദേവിക്ക് തൊഴിലുറപ്പ് സഹപ്രവർത്തകർ സമാഹരിച്ച ഒന്നേകാൽ ലക്ഷത്തോളം രൂപ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ കൈമാറി.

## Article Content

**കോഴിക്കോട് : **തൊഴിലുറപ്പ് ജോലിക്കിടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ നാദാപുരം ഉമ്മത്തൂരിലെ കൊയമ്പ്രന്റവിട ദേവിക്ക് സഹ തൊഴിലാളികളുടെ കരുതലിന്റെ കൈത്താങ്ങ്. അപകടത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായി കഴിയുന്ന ദേവിക്ക് തൊഴിലുറപ്പ് സഹപ്രവർത്തകർ സമാഹരിച്ച ഒന്നേകാൽ ലക്ഷത്തോളം രൂപ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ കൈമാറി.

പ്രതിസന്ധിയുടെ ഘട്ടത്തിൽ സഹപ്രവർത്തകയെ ചേർത്തുപിടിച്ച് സഹായിക്കാനുള്ള തൊഴിലാളികളുടെ മനസ്സും അതിന് പിന്തുണ നൽകിയ ഗ്രാമപഞ്ചായത്തിന്റെ സമീപനവും ശ്രദ്ധേയമായി. തൊഴിലുറപ്പ് എന്നത് തൊഴിൽ നൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, പരസ്പരം താങ്ങും തണലുമാകുന്ന ഒരു കൂട്ടായ്മ കൂടിയാണെന്നും തെളിയിക്കുന്ന മാതൃകാപരമായ ഇടപെടലായി ഇത് മാറി.

ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ സി. എച്ച്. ഹമീദ് മാസ്റ്റർ, അഹമ്മദ് കുറുവയിൽ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി. കെ. ഖാലിദ് മാസ്റ്റർ, ഓവർസിയർ അർഷാദ് നൗഷാദ് എന്നിവർ സംബന്ധിച്ചു. പ്രതിസന്ധിയിൽ കൈകോർക്കുന്ന ഇത്തരം കരുതലുകളാണ് ഒരു നാടിന്റെ യഥാർത്ഥ ശക്തി.

In Chekkiad, co-workers of a seriously injured MGNREGA worker collected nearly ₹1.25 lakh to support her treatment and recovery. The amount was handed over by the Chekkiad grama panchayat president, highlighting a strong sense of solidarity among local workers.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389864/chekkiad-mgnrega-worker-support-new)