---
title: "ചിറ്റാരി മലയിൽ വൻകിട ഖനനം അനുവദിക്കില്ല; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഡി.വൈ.എഫ്.ഐ"
english_title: "No Large-Scale Mining at Chittari Hill, Says DYFI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389909/chittari-hill-mining-resistance"
published_at: "2026-11-02T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae860abd0ccb_chittari-hill-mining-resistance.jpg"
keywords: ["DYFI", "ChittariHill", "MiningProtest", "KeralaNews", "Vilangad"]
---

# ചിറ്റാരി മലയിൽ വൻകിട ഖനനം അനുവദിക്കില്ല; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഡി.വൈ.എഫ്.ഐ

> **Lead Summary:** **നാദാപുരം:** ചിറ്റാരി മലയിൽ ജനവാസ കേന്ദ്രത്തോടും വനാതിർത്തിയോടും ചേർന്ന് വൻകിട ഖനനം നടത്താനുള്ള മാഫിയാ നീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

## Article Content

**നാദാപുരം:** ചിറ്റാരി മലയിൽ ജനവാസ കേന്ദ്രത്തോടും വനാതിർത്തിയോടും ചേർന്ന് വൻകിട ഖനനം നടത്താനുള്ള മാഫിയാ നീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

വിലങ്ങാടിന്റെ മലയോര മേഖലകളിൽ മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണി ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇത്തരം പ്രദേശങ്ങളിൽ ഖനനം നടത്തിയാൽ സമീപത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയാകും. ഖനന മാഫിയയുടെ ലാഭക്കൊതിക്ക് ജനങ്ങളുടെ ജീവൻ പണയം വെക്കാൻ അനുവദിക്കില്ലെന്നും ശക്തമായ പ്രതിരോധം തീർത്ത് പ്രക്ഷോഭ രംഗത്തിറങ്ങുമെന്നും ഡി.വൈ.എഫ്.ഐ നേതൃത്വം വ്യക്തമാക്കി.

DYFI’s Nadapuram block committee has announced that it will mobilize people to resist any move for large-scale mining at Chittari Hill. The group warned that mining near residential areas and forest boundaries in the vulnerable Vilangad hill region could endanger the lives and property of hundreds of families.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389909/chittari-hill-mining-resistance)