---
title: "പാണക്കാട്ടെ നേതൃനിരയിൽ അഭിമാനവും പ്രതീക്ഷയും; കുഞ്ഞാലിക്കുട്ടിക്ക് ശേഷം ആരെന്ന ചോദ്യവുമായി സിവിഎം വാണിമേൽ"
english_title: "Proud Legacy, Future Hope: Who After Kunjalikutty, Asks CVM Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389935/panakkad-leadership-kunjalikutty-future-question"
published_at: "2026-11-02T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae896cc5ad08_panakkad-leadership-kunjalikutty-future-question.jpg"
keywords: ["MuslimLeague", "Panakkad", "Kunhalikutty", "CVMVanimel", "KeralaPolitics"]
---

# പാണക്കാട്ടെ നേതൃനിരയിൽ അഭിമാനവും പ്രതീക്ഷയും; കുഞ്ഞാലിക്കുട്ടിക്ക് ശേഷം ആരെന്ന ചോദ്യവുമായി സിവിഎം വാണിമേൽ

> **Lead Summary:** നാദാപുരം: പാണക്കാട്ടെ നേതൃനിരയിൽ അഭിമാനവും പ്രതീക്ഷയുമുണ്ടെന്നും കുഞ്ഞാലിക്കുട്ടിക്ക് ശേഷം ആരെന്ന ചോദ്യം ബാക്കിയാകുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.വി.എം. വാണിമേൽ പറഞ്ഞു.

## Article Content

നാദാപുരം: പാണക്കാട്ടെ നേതൃനിരയിൽ അഭിമാനവും പ്രതീക്ഷയുമുണ്ടെന്നും കുഞ്ഞാലിക്കുട്ടിക്ക് ശേഷം ആരെന്ന ചോദ്യം ബാക്കിയാകുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.വി.എം. വാണിമേൽ പറഞ്ഞു.

ഒളിഞ്ഞും തെളിഞ്ഞും വെല്ലുവിളികൾ ഏറെയുണ്ടായിട്ടും മുസ്ലിം ലീഗിനെ കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായി ഉയർത്തി അധികാരത്തിലേറ്റിയ സാദിഖലി ശിഹാബ് തങ്ങളുടെ മാസ്മരിക നേതൃത്വം ചരിത്രവിദ്യാർത്ഥികൾക്ക് പാഠമാണെന്നും, വരുംകാലങ്ങളിൽ പക്വമായ നേതൃത്വം നൽകാൻ പാണക്കാട്ടെ നീണ്ട നേതൃനിരയുണ്ടെന്നത് അഭിമാനവും പ്രതീക്ഷയുമാണെന്നും, എന്നാൽ ഏത് പ്രതിസന്ധി ഘട്ടത്തിലും ഭരണത്തോടൊപ്പം പാർട്ടിയെ കലാപങ്ങളില്ലാതെ നയിച്ച് കേരള രാഷ്ട്രീയത്തിൽ വിസ്മയങ്ങൾ തീർക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന് ശേഷം പാർട്ടിയിൽ ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും മാധ്യമപ്രവർത്തകനും മുസ്ലീം ലീഗ് നേതാവുമായ സി.വി.എം. വാണിമേൽ അഭിപ്രായപ്പെട്ടു.

വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പിൽ പാർട്ടി ശാക്തീകരണം വിഷയമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് സി.പി. മൊയ്തു അധ്യക്ഷത വഹിച്ചു.

പ്രമുഖ വാഗ്മി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ. നവാസ്, ജില്ലാ വൈസ് പ്രസിഡണ്ട് വി.വി. മുഹമ്മദലി, മണ്ഡലം ഭാരവാഹിയായ മുഹമ്മദ് ബംഗ്ലത്ത്, എം.പി. ജഅഫർ മാസ്റ്റർ, എൻ.കെ. മൂസമാസ്റ്റർ, സി.പി.സി. ആലിക്കുട്ടി, സി.വി. മൊയതിൻഹാജി, ഒ.പി. കുഞ്ഞമ്മദ്, ഒമുനീർ, തോട്ടത്തിൽ അശ്രഫ്, കൊറ്റാല അശ്റഫ്, കുണ്ടിൽ സൈനബ, കെ.വി.കെ. കുഞ്ഞമ്മദ്, ഒ.പി. മുഹമ്മദ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

CVM Vanimel said the long leadership line at Panakkad is a source of pride and hope for the Muslim League. He also said the party still needs to identify who will follow P.K. Kunhalikutty in future leadership. The remarks came at a one-day study camp organized by the Vanimel Panchayat Muslim League.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389935/panakkad-leadership-kunjalikutty-future-question)