---
title: "വളയത്ത് പതിനാറുകാരനെതിരെ പീഡനം; ആറുപേർക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു"
english_title: "POCSO Case Filed Against Six in Valayam Over Abuse of 16-Year-Old"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389998/valayam-teen-abuse-pocso-case"
published_at: "2026-11-03T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae964737d978_valayam-teen-abuse-pocso-case.jpg"
keywords: ["POCSOCase", "Valayam", "Nadapuram", "ChildAbuse", "KeralaPolice"]
---

# വളയത്ത് പതിനാറുകാരനെതിരെ പീഡനം; ആറുപേർക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു

> **Lead Summary:** **നാദാപുരം: **വളയത്ത് പതിനാറുകാരനെതിരെ പീഡനം. സംഭവത്തിൽ ആറുപേർക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി വളയം പോലീസ് കേസെടുത്തു. വളയം പുളിയാവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാറുകാരനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കി എന്നാണ് കുട്ടി പോലീസിന് നൽകിയ മൊഴി.

## Article Content

**നാദാപുരം: **വളയത്ത് പതിനാറുകാരനെതിരെ പീഡനം. സംഭവത്തിൽ ആറുപേർക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി വളയം പോലീസ് കേസെടുത്തു. വളയം പുളിയാവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാറുകാരനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കി എന്നാണ് കുട്ടി പോലീസിന് നൽകിയ മൊഴി.

സ്കൂളിൽ പോകാൻ കുട്ടി തുടർച്ചയായി മടി കാണിച്ചതിനെത്തുടർന്ന് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കേസിൽ ഉൾപ്പെട്ട ആറു പ്രതികളും പ്രദേശത്തെ പ്രമുഖരാണെന്നാണ് വിവരങ്ങൾ. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നും പോലീസ് അറിയിച്ചു.

A POCSO case has been registered against six people in Valayam, Nadapuram, after a 16-year-old boy alleged abuse at multiple locations. The case came to light when he repeatedly refused to go to school and later disclosed the incident to his family.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389998/valayam-teen-abuse-pocso-case)