---
title: "കരിപ്പൂരിൽ സ്വർണക്കവർച്ചാശ്രമം: പൊലീസിനെ ആക്രമിച്ചു, കാറിടിച്ച് കൊല്ലാനും ശ്രമം; കല്ലാച്ചി സ്വദേശികളായ രണ്ടുപേർ പിടിയിൽ"
english_title: "Gold Theft Bid at Karipur: Police Attacked, Attempt to Run Them Down; Two Held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390073/karipur-gold-theft-bid-two-held"
published_at: "2026-11-03T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9db44d3274_karipur-gold-theft-bid-two-held.jpg"
keywords: ["KaripurAirport", "GoldSmuggling", "PoliceAttack", "KeralaCrime", "CustomsAction"]
---

# കരിപ്പൂരിൽ സ്വർണക്കവർച്ചാശ്രമം: പൊലീസിനെ ആക്രമിച്ചു, കാറിടിച്ച് കൊല്ലാനും ശ്രമം; കല്ലാച്ചി സ്വദേശികളായ രണ്ടുപേർ പിടിയിൽ

> **Lead Summary:** നാദാപുരം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിലെ നാദാപുരം കല്ലാച്ചി സ്വദേശികളായ രണ്ട് പേർ പോലീസ് പിടിയിൽ. കല്ലാച്ചി സ്വദേശികളായ സായന്ത് , ബബിലേഷ് എന്നിവരെയാണ് കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

നാദാപുരം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിലെ നാദാപുരം കല്ലാച്ചി സ്വദേശികളായ രണ്ട് പേർ പോലീസ് പിടിയിൽ. കല്ലാച്ചി സ്വദേശികളായ സായന്ത് , ബബിലേഷ് എന്നിവരെയാണ് കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ വിമാനത്താവളത്തിലെ ആഗമന കവാടത്തിന് സമീപത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇടുക്കി വണ്ടൻമേട് സ്വദേശിനിയായ യുവതിയെ സ്വർണവുമായി കടത്താൻ ശ്രമിക്കുമ്പോഴാണ് കല്ലാച്ചി സംഘം പിന്തുടർന്നത്.

എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച 817 ഗ്രാം തൂക്കമുള്ള 14 സ്വർണ പ്ലേറ്റുകളുമായാണ് യുവതി എത്തിയത്. യുവതിയെ സ്വീകരിക്കാൻ എത്തിയ യുവാവിനൊപ്പം പാർക്കിംഗ് ഏരിയയിലേക്ക് പോകവെ കല്ലാച്ചി സംഘം ഇവരെ തടഞ്ഞ് ട്രോളി ബാഗ് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

വിമാനത്താവളത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്ന പോലീസ് ബലപ്രയോഗത്തിലൂടെ ഇരുവരെയും കീഴ്പ്പെടുത്തി. പിടിയിലാകുന്നതിനിടെ സംഘം പോലീസിനെയും ഹോം ഗാർഡ് മുരളീകൃഷ്ണയെയും ആക്രമിച്ചു. ഇന്നോവയിൽ രക്ഷപ്പെടാൻ ശ്രമിച്ച മറ്റൊരു സംഘത്തെ തടയാൻ ശ്രമിച്ച സ്പെഷ്യൽ സ്ക്വാഡ് പോലീസുകാരനെ കാർ ഇടിപ്പിച്ച് കൊല്ലാനും ശ്രമം നടന്നു. പോലീസുകാരൻ റോഡരികിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്.

സ്വർണം കടത്തിയ യുവതി, സ്വീകരിക്കാൻ എത്തിയ യുവാവ്, യുവതിക്ക് പ്രതിഫലമായി നൽകാൻ കരുതിയ 67,000 രൂപ, മാരുതി ആൾട്ടോ കാർ എന്നിവ തുടർനടപടികൾക്കായി കസ്റ്റംസിന് കൈമാറി.

Two men from Kallachi in Nadapuram were arrested by Karipur police after a gold robbery attempt at the airport. Police said the group attacked officers and tried to run over a special squad policeman with a car during the incident early Monday.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390073/karipur-gold-theft-bid-two-held)