---
title: "കരുതലിന്റെ കൈത്താങ്ങ്; തണൽ അന്തേവാസികളിൽ ഒരാളുടെ ഒരു വർഷത്തെ ചിലവ് എൻ.എസ്.എസ്.വിദ്യാർഥികൾ ഏറ്റെടുത്തു"
english_title: "A Helping Hand: NSS Students Take Up a Year’s Expenses of a Thanal Inmate"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390084/nss-students-thanal-annual-expenses"
published_at: "2026-11-03T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9ecee0ea60_nss-students-thanal-annual-expenses.jpg"
keywords: ["NSSStudents", "ThanalShelter", "KeralaEducation", "StudentInitiative", "SocialService"]
---

# കരുതലിന്റെ കൈത്താങ്ങ്; തണൽ അന്തേവാസികളിൽ ഒരാളുടെ ഒരു വർഷത്തെ ചിലവ് എൻ.എസ്.എസ്.വിദ്യാർഥികൾ ഏറ്റെടുത്തു

> **Lead Summary:** നാദാപുരം: എടച്ചേരി തണൽ അന്തേവാസികളിൽ ഒരാളുടെ ഒരു വർഷത്തെ ചിലവ് പേരോട് എം.ഐ.എം.ഹയ‌ർസെക്കൻഡറി സ്കൂൾ എൻ‌.എസ്.എസ്.വിദ്യാർഥികൾ ഏറ്റെടുത്തു.

## Article Content

നാദാപുരം: എടച്ചേരി തണൽ അന്തേവാസികളിൽ ഒരാളുടെ ഒരു വർഷത്തെ ചിലവ് പേരോട് എം.ഐ.എം.ഹയ‌ർസെക്കൻഡറി സ്കൂൾ എൻ‌.എസ്.എസ്.വിദ്യാർഥികൾ ഏറ്റെടുത്തു.

ഒരു അന്തേവാസിക്ക് മാസത്തിൽ 7000 രൂപയാണ് ചിലവ് വരുന്നത്.ഇത് എൻ.എസ്.എസ്.വിദ്യാർഥികൾ അവരുടെ ദിവസ ചിലവിൽ നിന്നും ഒരു വിഹിതം മാറ്റിവെച്ചാണ് സ്വരൂപിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി.ഷാഹിന നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൾ ഏ.കെ.രഞ്ജിത്ത് അധ്യക്ഷനായി.

നാദാപുരം എ.എസ്.എ.പ്രകാശൻ പാലോറ, പി.ടി.എ.പ്രസിഡന്റ് കൊടോളി നാസർ,ആര്യമ്പത്ത് അസീസ്,എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർമാരായ ഒ.നിസാർ, ഷാഹിന പുത്തലത്ത്, എൻ.എസ്.എസ്.വൊളന്റിയർമാരായ ഷെസിൻ, നുസ്റ, ഷയാൻ, റിഫ്ത, മിഹ്റാസ്, റൻഹ, റിഫാൻ, ഹന്നത്ത് എന്നിവർ സംസാരിച്ചു.

Nadapuram: NSS students of Perode M.I.M. Higher Secondary School have agreed to cover the annual expenses of one inmate at the Edacheri Thanal shelter. The initiative is being funded by setting aside a share from the students’ daily expenses, with the monthly cost for one inmate estimated at Rs 7,000.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390084/nss-students-thanal-annual-expenses)