---
title: "ബസ് കാത്തിരിപ്പിന് ആശ്വാസം; ചെക്യാടിന്റെ ഗ്രാമവഴികളിൽ ഇനി കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി, ആവേശകരമായ വരവേൽപ്പുമായി നാട്ടുകാർ"
english_title: "Gramavandi Service Launched in Chekyad Grama Panchayat to Ease Travel for Remote Areas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390085/chekyad-gramavandi-service-launched"
published_at: "2026-11-03T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9ee9f13c18_chekyad-gramavandi-service-launched.jpg"
keywords: ["ChekyadPanchayat", "KSRTC", "RuralTransport", "PublicTransport"]
---

# ബസ് കാത്തിരിപ്പിന് ആശ്വാസം; ചെക്യാടിന്റെ ഗ്രാമവഴികളിൽ ഇനി കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി, ആവേശകരമായ വരവേൽപ്പുമായി നാട്ടുകാർ

> **Lead Summary:** ​പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഗ്രാമവണ്ടി സർവീസിന് തുടക്കമായി. പാറക്കടവിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

​പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഗ്രാമവണ്ടി സർവീസിന് തുടക്കമായി. പാറക്കടവിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

​ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു. ​ഗ്രാമപഞ്ചായത്തിലെ ഗതാഗത സൗകര്യങ്ങൾ പരിമിതമായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്നത്.

പൊതുഗതാഗത സംവിധാനത്തിന്റെ അപര്യാപ്തത മൂലം ദൈനംദിന യാത്രകളിൽ പ്രയാസം നേരിടുന്ന സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും വയോജനങ്ങൾക്കും ഈ സർവീസ് ഏറെ പ്രയോജനകരമാകും.

​വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗത സംവിധാനം ഒരുക്കുന്നതിലൂടെ ഗ്രാമീണ മേഖലയുടെ വികസനത്തിന് പുതിയ ഊർജം പകരാൻ പദ്ധതിക്ക് സാധിക്കും.

​പൊതുജനങ്ങളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഗതാഗത സൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളെ പൊതുഗതാഗത ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനും ഗ്രാമപഞ്ചായത്ത് നടത്തുന്ന ഇടപെടലുകളിൽ സുപ്രധാനമായ ചുവടുവെപ്പാണ് ഗ്രാമവണ്ടി സർവീസെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ പറഞ്ഞു.

​ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എച്ച്. ഹമീദ് മാസ്റ്റർ, സി.കെ. ജമീല, മെമ്പർമാരായ കെ.കെ. അബ്ദുല്ല, കെ.പി. കുമാരൻ, ബീജ കെ., നസിയത്ത് മാമുണ്ടേരി, ആത്തിക മുഹമ്മദ്, നുസ്റത്ത് രയരോത്ത്, സെലീം ചെക്യാട്, റൈഹാനത്ത് പാറേമ്മൽ, അഫ്സത്ത് കാളിയേടത്ത്, മൈമൂനത്ത് എം.പി., ദ്വര കെ., അഡ്വ. ഫായിസ് ചെക്യാട്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ്, ബി.പി. മൂസ, അബൂബക്കർ ഹാജി കല്ല്കൊത്തി, വ്യാപാരി വ്യവസായി പ്രതിനിധി ലത്തീഫ് പി. തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്ജ് ബിജുമോൻ പി. സ്വാഗതവും അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ സാം കെ.ബി. നന്ദിയും പറഞ്ഞു.

വിവിധ വാർഡുകളിൽ ഗ്രാമവണ്ടിക്ക് ജനങ്ങൾ ആവേശോജ്ജ്വല സ്വീകരണം നൽകി.

Chekyad Grama Panchayat has launched a Gramavandi service in collaboration with KSRTC to improve travel access in areas with limited transport facilities. The service is expected to benefit residents, students, and senior citizens who face daily commuting difficulties.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390085/chekyad-gramavandi-service-launched)