---
title: "'എന്റെ വോട്ട് എന്റെ അവകാശം'; ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യവുമായി നാദാപുരത്ത് ജനകീയ മുന്നേറ്റം"
english_title: "‘My Vote, My Right’: Nadapuram Rallies in Solidarity with Jantar Mantar Protest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390089/nadapuram-solidarity-jantar-mantar-protest"
published_at: "2026-11-03T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9f4e86fc24_nadapuram-solidarity-jantar-mantar-protest.jpg"
keywords: ["ElectionCommission", "VotingRights", "JantarMantar", "Nadapuram", "PublicRally"]
---

# 'എന്റെ വോട്ട് എന്റെ അവകാശം'; ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യവുമായി നാദാപുരത്ത് ജനകീയ മുന്നേറ്റം

> **Lead Summary:** നാദാപുരം: ജനാധിപത്യ അവകാശങ്ങൾ കവർന്ന് പൗരന്റെ വോട്ടവകാശം വെട്ടിമാറ്റിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്കായി ഡെൽഹിയിൽ നടക്കുന്ന ജന്തർ മന്തർ സമര പോരാട്ടത്തിന് നാദാപുരത്തിന്റെ ഐക്യദാർഢ്യം.

## Article Content

നാദാപുരം: ജനാധിപത്യ അവകാശങ്ങൾ കവർന്ന് പൗരന്റെ വോട്ടവകാശം വെട്ടിമാറ്റിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്കായി ഡെൽഹിയിൽ നടക്കുന്ന ജന്തർ മന്തർ സമര പോരാട്ടത്തിന് നാദാപുരത്തിന്റെ ഐക്യദാർഢ്യം.

> "എൻ്റെ വോട്ട് എൻ്റെ അവകാശം" എന്ന മുദ്രാവാക്യമുയർത്തി ജന്തർ മന്തർ സമരവസന്തം സംഘടിപ്പിച്ചു. നാദാപുരം ബസ്റ്റാൻഡ് പരിസരത്ത് സാംസ്കാരിക പ്രവർത്തകൻ ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.

പി പി ചാത്തു അധ്യക്ഷനായി. കൂടത്താം കണ്ടി സുരേഷ്, വി പി കുഞ്ഞികൃഷ്ണൻ, സി എച്ച് മോഹനൻ എന്നിവർ സംസാരിച്ചു. എ മോഹൻ ദാസ് സ്വാഗതം പറഞ്ഞു.

നൂറുകണക്കിന് പേർ അണിനിരന്ന നെറ്റ് മാർച്ച് നടത്തി. കർഷക സംഘം, ഡിവൈഎഫ്ഐ, കർഷക തൊഴിലാളി യൂണിയൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ, എസ്എഫ്ഐ, ബാലസംഘം, പുരോഗമന കലാ സാഹിത്യ സംഘം, സാമൂഹ്യ പ്രവർത്തകർ എന്നിവർ റാലിയിൽ അണിചേർന്നു. പാട്ട്, കവിത, നാടൻപാട്ടുകൾ, വിവിധ കലാപരിപാടികളും അരങ്ങേറി.

> Nadapuram witnessed a public rally expressing solidarity with the Jantar Mantar protest in Delhi demanding the resignation of the Chief Election Commissioner. The event, held under the slogan “My Vote, My Right,” featured speeches, a net march, and cultural performances by various organizations and activists.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390089/nadapuram-solidarity-jantar-mantar-protest)