---
title: "എടച്ചേരി പഞ്ചായത്ത് കലോത്സവം; ഇരട്ടക്കീരീടം നേടി കച്ചേരി നോർത്ത് എൽ പി സ്കൂൾ"
english_title: "Edachery Panchayat Arts Fest: Kacheri North LP School Wins Double Crown"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390226/edachery-panchayat-arts-fest-double-crown"
published_at: "2026-11-04T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb3e02b0e9c_edachery-panchayat-arts-fest-double-crown.jpg"
keywords: ["KeralaEducation", "SchoolArtsFest", "EdacheryPanchayat", "Iringannur", "KacheriNorthLPSchool"]
---

# എടച്ചേരി പഞ്ചായത്ത് കലോത്സവം; ഇരട്ടക്കീരീടം നേടി കച്ചേരി നോർത്ത് എൽ പി സ്കൂൾ

> **Lead Summary:** ഇരിങ്ങണ്ണൂർ: നവംബർ 3,4 തീയ്യതികളിലായി ഇരിങ്ങണ്ണൂർ എൽ പി സ്കൂളിൽ വച്ച് നടന്ന എടച്ചേരി പഞ്ചായത്ത് തല കലാമേളയിൽ അറബിക് വിഭാഗത്തിലും ജനറൽ വിഭാഗത്തിലും മുഴുവൻ പോയന്റും നേടി കച്ചേരി നോർത്ത് എൽ. പി സ്കൂൾ ജേതാക്കളായി.

## Article Content

ഇരിങ്ങണ്ണൂർ: നവംബർ 3,4 തീയ്യതികളിലായി ഇരിങ്ങണ്ണൂർ എൽ പി സ്കൂളിൽ വച്ച് നടന്ന എടച്ചേരി പഞ്ചായത്ത് തല കലാമേളയിൽ അറബിക് വിഭാഗത്തിലും ജനറൽ വിഭാഗത്തിലും മുഴുവൻ പോയന്റും നേടി കച്ചേരി നോർത്ത് എൽ. പി സ്കൂൾ ജേതാക്കളായി.

രണ്ടാം സ്ഥാനം ഇരിങ്ങണ്ണൂർ എൽ.പി.സ്കൂൾ നേടി. കലോത്സവത്തിന്റെ ഉദ്ഘാടനം എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വനി കെ.പി നിർവ്വഹിച്ചു. നാലാം വാർഡ് മെമ്പർ കെ.പി സലീന അധ്യക്ഷത വഹിച്ചു.

ജാനു തമാശ ഫെയിം നിധിൻലാൽ മുഖ്യാതിഥിയായി. മൂന്നാം വാർഡ് മെമ്പർ ടി.പ്രകാശൻ, അഞ്ചാം വാർഡ് മെമ്പർ എ.ഡാനിയ, എം.രാജൻ, കെ.രമേശൻ, ആർ.ടി ഉസ്മാൻ , ഗംഗാധരൻ പാച്ചാക്കര , സന്തോഷ് കക്കാട്ട്, വി.പി.സുരേന്ദ്രൻ, വി.പി പവിത്രൻ , പി. അഭിലാഷ്,ടി.കെ രമിത്ത്കുമാർ , കെ. പ്രവീൺ കുമാർ ,ജീഷ വള്ളിൽ, പി.നൈന , കെ.ടി.കെ നിവേദ്യ,ടി.കെ നിർമ്മൽ, കെ.കുമാരൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ഹെഡ് മാസ്റ്റർ പി.കെ ശ്രീജിത്ത് സ്വാഗതവും എം.ഷീന നന്ദിയും പറഞ്ഞു.

Kacheri North LP School emerged overall champions in both the Arabic and general categories at the Edachery Panchayat arts festival held at Iringannur LP School on November 3 and 4. Iringannur LP School finished second, while the festival was inaugurated by Edachery Grama Panchayat Vice President Ashwini K.P.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390226/edachery-panchayat-arts-fest-double-crown)