---
title: "കുഞ്ഞുകൈകളിൽ റോബോട്ടിക് വിസ്മയം; നാദാപുരം ഗവ. യു.പി. സ്കൂളിൽ നവ്യാനുഭവമായി പ്രൊജക്ട് അവതരണം"
english_title: "Robotic Wonder in Tiny Hands: Project Presentation at Nadapuram Govt. U.P. School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390241/nadapuram-govt-up-school-robotics-project-presentation"
published_at: "2026-11-04T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb6722448b3_nadapuram-govt-up-school-robotics-project-presentation.jpg"
keywords: ["RoboticsEducation", "StudentProjects", "KeralaSchools", "STEMLearning", "CSRInitiative"]
---

# കുഞ്ഞുകൈകളിൽ റോബോട്ടിക് വിസ്മയം; നാദാപുരം ഗവ. യു.പി. സ്കൂളിൽ നവ്യാനുഭവമായി പ്രൊജക്ട് അവതരണം

> **Lead Summary:** നാദാപുരം: നാദാപുരം ഗവ. യു.പി. സ്കൂളിൽ റോബോട്ടിക് പരിശീലനത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രൊജക്ട് അവതരണം നവ്യാനുഭവമായി.

## Article Content

നാദാപുരം: നാദാപുരം ഗവ. യു.പി. സ്കൂളിൽ റോബോട്ടിക് പരിശീലനത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രൊജക്ട് അവതരണം നവ്യാനുഭവമായി.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി.കെ. നാസർ അധ്യക്ഷത വഹിച്ചു. തൂണേരി ബി.പി.സി. കെ.വി. കുഞ്ഞമ്മദ്, കോഴിക്കോട് ഡയറ്റ് ഫാക്കൽറ്റി ഡോ. രാഗിഷ, ഡി-ലഡ് ഇന്റർനാഷണൽ പ്രതിനിധി അമൽ എസ്. രാജ്, വാക്കാറോ കമ്പനി പ്രതിനിധി ശ്രീരാം ജെ., റംഷീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ഗഫൂർ എം.സി. സ്വാഗതവും പ്രൊജക്ട് കോർഡിനേറ്റർ നിമ്യ ടീച്ചർ നന്ദിയും പറഞ്ഞു. വിജയികൾക്ക് സമ്മാനദാനം നടത്തി. വാക്കാറോ കമ്പനിയുടെ സി.എസ്.ആർ. ഫണ്ടിന്റെ സഹായത്തോടെ ഡി-ലഡ് ഇന്റർനാഷനലും കോഴിക്കോട് ഡയറ്റും ചേർന്നാണ് പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത്.

Students at Nadapuram Government U.P. School presented their robotics projects as part of a training initiative, turning the event into a memorable learning experience. The project was inaugurated by Nadapuram Grama Panchayat President Safeera Moondamkuni, with support from D-Lad International, Kozhikode DIET, and Vakkaro’s CSR fund.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390241/nadapuram-govt-up-school-robotics-project-presentation)