---
title: "നാടുകാത്തവർക്ക് ഇനി സ്വന്തം ഇടം; വളയത്ത് വിമുക്തഭടഭവൻ എട്ടിന് തുറക്കും"
english_title: "Vimukthabhata Bhavan to Open in Valayam on the 8th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390243/valayam-vimukthabhata-bhavan-opens"
published_at: "2026-11-04T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb68a1c8f71_valayam-vimukthabhata-bhavan-opens.jpg"
keywords: ["Veterans", "ExServicemen", "Valayam", "CommunityCenter"]
---

# നാടുകാത്തവർക്ക് ഇനി സ്വന്തം ഇടം; വളയത്ത് വിമുക്തഭടഭവൻ എട്ടിന് തുറക്കും

> **Lead Summary:** വളയം: പ്രദേശത്തെ വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും ചിരകാല സ്വപ്നമായ വിമുക്തഭടഭവൻ ഈ മാസം എട്ടിന് രാവിലെ 10ന് വളയം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത ഉദ്ഘാടനം ചെയ്യും.

## Article Content

വളയം: പ്രദേശത്തെ വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും ചിരകാല സ്വപ്നമായ വിമുക്തഭടഭവൻ ഈ മാസം എട്ടിന് രാവിലെ 10ന് വളയം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത ഉദ്ഘാടനം ചെയ്യും.

വിമുക്തഭടന്മാരുടെയും നിലവിൽ സർവീസിലുള്ള ധീരജവാന്മാരുടെയും കെ.എസ്.ഇ.എസ്.എൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയതെന്ന് വിമുക്തഭടന്മാരുടെ സംഘടനയായ കെ.എസ്.ഇ.എസ്.എൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

നാണു ഓണപറമ്പത്ത്, പ്രേമൻ താമരശ്ശേരി, ജി. അശോകൻ, പി.പി. ജയരാജ്, ബി.കെ. പ്രേംനാഥ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Valayam’s long-awaited Vimukthabhata Bhavan, a common space for ex-servicemen and their families, will be inaugurated on the 8th at 10 a.m. by Valayam Panchayat president P.S. Preetha. The building was completed with the cooperation of ex-servicemen, serving soldiers and the KSESL Kozhikode district committee.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390243/valayam-vimukthabhata-bhavan-opens)