---
title: "ചിറ്റാരി മലയിൽ ഖനനം അനുവദിക്കില്ല; ഖനന കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച്"
english_title: "DYFI Holds Protest March Against Quarrying at Chittari Hill"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390248/dyfi-protest-chittari-hill-quarrying"
published_at: "2026-11-04T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb6b610caf9_dyfi-protest-chittari-hill-quarrying.jpg"
keywords: ["DYFI", "ChittariHill", "QuarryProtest", "EnvironmentalSafety"]
---

# ചിറ്റാരി മലയിൽ ഖനനം അനുവദിക്കില്ല; ഖനന കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച്

> **Lead Summary:** നാദാപുരം: ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന ചിറ്റാരി മലയിൽ ഖനനം നടത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ. ഖനന നീക്കത്തിനെതിരെ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിയിലെ ഖനന കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി. രാഹുൽ രാജ് മാർച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന ചിറ്റാരി മലയിൽ ഖനനം നടത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ. ഖനന നീക്കത്തിനെതിരെ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിയിലെ ഖനന കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി. രാഹുൽ രാജ് മാർച്ച് ഉദ്ഘാടനം ചെയ്തു.

ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ചും ഉന്നതർക്ക് കോടികൾ കൈക്കൂലി നൽകിയും ഖനനം നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് വ്യാജരേഖകൾ ചമച്ചാണ് ക്വാറി മാഫിയ ഖനനത്തിന് അനുമതി നേടിയതെന്നും സംഘടന കുറ്റപ്പെടുത്തി.

നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളും അംഗൻവാടികളും പ്രവർത്തിക്കുന്നതുമായ പ്രദേശത്തിന് സമീപമാണ് ഖനന നീക്കം നടക്കുന്നത്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയിൽ ഖനനം ആരംഭിക്കുന്നത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയാകുമെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

ചിറ്റാരി മലയിലെ ഖനനം സമീപപ്രദേശങ്ങളെയും നീർത്തടങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും ഭാവിയിൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി ഖനന നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും ഒരു കാരണവശാലും ഖനനം അനുവദിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

പ്രതിഷേധ മാർച്ചിൽ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് സി. അഷിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എ.കെ. ബിജിത്ത് സ്വാഗതം പറഞ്ഞു. എൻ.പി. വാസു, പി.പി. ഷഹറാസ്, എം. ശരത്ത്, കെ.വി. ലിജിന, ഇ.പി. നിജിലേഷ്, ആദർശ്, അതുൽ എന്നിവർ സംസാരിച്ചു. എൻ.കെ. മിഥുൻ നന്ദി പറഞ്ഞു.

DYFI said it will not allow mining at Chittari Hill, citing the risk of landslides and the threat to nearby residents, schools and anganwadis. The organization staged a protest march to the mining site in Nadapuram and alleged that quarry interests secured approval using forged documents and corruption.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390248/dyfi-protest-chittari-hill-quarrying)