---
title: "ചേലക്കാട് ബൈക്ക് തടഞ്ഞ് അക്രമം; ഉമ്മയെയും മകനെയും മർദ്ദിച്ചതായി പരാതി"
english_title: "Bike Stopped and Attacked in Chelakkad; Complaint of Assault on Mother and Son"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390253/chelakkad-bike-attack-mother-son-assault"
published_at: "2026-11-04T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb75df181bf_chelakkad-bike-attack-mother-son-assault.jpg"
keywords: ["KeralaNews", "Nadapuram", "BikeAttack", "AssaultCase", "LocalCrime"]
---

# ചേലക്കാട് ബൈക്ക് തടഞ്ഞ് അക്രമം; ഉമ്മയെയും മകനെയും മർദ്ദിച്ചതായി പരാതി

> **Lead Summary:** നാദാപുരം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഒരു കൂട്ടം ആളുകൾ മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ കുമ്മങ്കോട്ടെ ഒതിയോത്ത് സൻ ഹാൻ നെയും മാതാവിനെയും നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

നാദാപുരം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഒരു കൂട്ടം ആളുകൾ മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ കുമ്മങ്കോട്ടെ ഒതിയോത്ത് സൻ ഹാൻ നെയും മാതാവിനെയും നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. മകനെ മർദ്ദിച്ച വിവരം അറിഞ്ഞ് ബന്ധുവിൻ്റെ മരണവീട്ടിൽ നിന്നും സ്ഥലത്തെത്തിയ മാതാവിനെയും ആക്രമിച്ചെന്നാണ് പരാതി.

ഇവരുവരും നാദാപുരം താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്. ചേലക്കാട് ടൗണിൽ വെച്ച് വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് മർദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

A young man was allegedly assaulted by a group while riding a bike in Nadapuram, leaving him injured and admitted to hospital along with his mother. Relatives said the attack happened in Chelakkad town after a dispute over not giving way to a vehicle.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390253/chelakkad-bike-attack-mother-son-assault)