---
title: "വളയം പോക്സോ കേസിൽ ആദ്യ അറസ്റ്റ്; പതിനാറുകാരനെതിരായ ലൈംഗികാതിക്രമം, കൂടുതൽ പേർ പിടിയിലായേക്കും"
english_title: "First Arrest in Valayam POCSO Case; More Arrests Likely"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390260/valayam-pocso-case-first-arrest"
published_at: "2026-11-05T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aebdccb15281_valayam-pocso-case-first-arrest.jpg"
keywords: ["POCSOCase", "KeralaPolice", "Valayam", "Nadapuram", "ChildAbuse"]
---

# വളയം പോക്സോ കേസിൽ ആദ്യ അറസ്റ്റ്; പതിനാറുകാരനെതിരായ ലൈംഗികാതിക്രമം, കൂടുതൽ പേർ പിടിയിലായേക്കും

> **Lead Summary:** നാദാപുരം: വളയത്ത് പതിനാറുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ അഞ്ച് എഫ്ഐആറുകൾ വളയം പോലീസ് സ്റ്റേഷനിലും ഒരെണ്ണം കുറ്റ്യാടി പോലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

## Article Content

നാദാപുരം: വളയത്ത് പതിനാറുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ അഞ്ച് എഫ്ഐആറുകൾ വളയം പോലീസ് സ്റ്റേഷനിലും ഒരെണ്ണം കുറ്റ്യാടി പോലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വളയം പുളിയാവിലാണ് കേസിനാസ്പദമായ സംഭവം. പതിനാറുകാരനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടി പോലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറുപേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സ്കൂളിൽ പോകാൻ കുട്ടി തുടർച്ചയായി വിമുഖത പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ കാരണം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

കേസിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയും മറ്റ് തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പതിമൂന്നോളം കേസെടുത്ത സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് വിവരം.

Police have made the first arrest in the Valayam POCSO case involving the sexual abuse of a 16-year-old boy. Six people have been booked, and investigators say more arrests are likely as the probe continues.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390260/valayam-pocso-case-first-arrest)