---
title: "പ്രായപൂർത്തിയാകാത്ത ബാലനെ പീഡിപ്പിച്ച കേസ്; പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം, വളയം പോലീസിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്"
english_title: "Minor Abuse Case: DYFI Alleges Police Shielding Accused"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390370/minor-abuse-case-dyfi-police-allegation"
published_at: "2026-11-05T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec7a8af3002_minor-abuse-case-dyfi-police-allegation.jpg"
keywords: ["DYFI", "KeralaPolice", "MinorAbuse", "Nadapuram", "ValayamPolice"]
---

# പ്രായപൂർത്തിയാകാത്ത ബാലനെ പീഡിപ്പിച്ച കേസ്; പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം, വളയം പോലീസിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്

> **Lead Summary:** നാദാപുരം: ജാതിയേരി സ്വദേശിയായ പ്രായപൂർത്തിയാകാത്ത ബാലനെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത വളയം പോലീസിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

## Article Content

നാദാപുരം: ജാതിയേരി സ്വദേശിയായ പ്രായപൂർത്തിയാകാത്ത ബാലനെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത വളയം പോലീസിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ജാതിയേരി കേന്ദ്രീകരിച്ച് അരങ്ങേറിയിരിക്കുന്നത്. ദീർഘകാലം നീണ്ടുനിന്ന പീഡന പരമ്പരയാണ് പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ നടന്നിട്ടുള്ളത്. നിരവധി വ്യക്തികൾ ഇതിന്റെ ഭാഗമായി കുട്ടിയെ പീഡിപ്പിച്ചതായി അറിയാൻ കഴിയുന്നു.

എന്നാൽ, ഇതുവരെയായി വളയം പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് ആറ് കേസുകൾ മാത്രമാണ്. അതിലാകട്ടെ ഓരോ കേസിലും ഓരോ പ്രതി വീതം മാത്രമാണുള്ളത്. നിരവധി ആളുകൾ ഉൾപ്പെട്ടിട്ടുള്ള സംഭവത്തിൽ പ്രധാന പ്രതികളെ കേസിൽ പോലും ഉൾപ്പെടുത്താതെ രക്ഷിക്കാനുള്ള നിലപാടാണ് വളയം പോലീസ് സ്വീകരിക്കുന്നതെന്ന് സംശയിക്കുന്നു.

കേസ് രജിസ്റ്റർ ചെയ്ത് ഇത്രയും നാളായിട്ടും കാര്യമായ പ്രതികളെ ആരെയും പിടികൂടാത്തത് ഈ സംശയത്തിന് ബലം നൽകുന്നു. സമൂഹത്തിലെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾ പോലും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇത്രയും ദിവസമായിട്ടും ഇവരെയൊന്നും പിടികൂടാത്തതിനുപുറമെ, ചില പ്രതികൾ വിദേശത്തേക്ക് കടന്നതായും അറിയാൻ സാധിക്കുന്നു.

ഇത്തരം പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്ന സംവിധാനമായി വളയം പോലീസ് മാറിയിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത്രയും ദിവസമായിട്ടും ആകെ രജിസ്ററർ ചെയ്ത ആറ് കേസുകളിൽ അഞ്ചിലും കാര്യമായ അറസ്റ്റുകൾ നടക്കാത്തത് പോലീസിന്റെ നിഷ്ക്രിയത്വമാണ് വ്യക്തമാക്കുന്നത്.

DYFI’s Nadapuram block committee has accused Valiyam police of failing to arrest the accused in a case involving the abuse of a minor from Jatheeri. The group claims that multiple people were involved, but only six cases have been registered and key suspects have not been booked or arrested.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390370/minor-abuse-case-dyfi-police-allegation)