---
title: "കലയുടെ വർണവസന്തത്തിന് ഇരിങ്ങണ്ണൂർ ഒരുങ്ങുന്നു; നാദാപുരം ഉപജില്ലാ കലാമേളയുടെ ബ്രോഷർ പ്രകാശനം ചെയ്തു"
english_title: "Iringannur Gears Up for a Festival of Arts; Kalamela Brochure Released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390525/iringannur-nadapuram-kalamela-brochure-release"
published_at: "2026-11-06T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeddadd37a45_iringannur-nadapuram-kalamela-brochure-release.jpg"
keywords: ["ArtsFestival", "SchoolEvent", "KeralaEducation", "BrochureRelease", "Nadapuram"]
---

# കലയുടെ വർണവസന്തത്തിന് ഇരിങ്ങണ്ണൂർ ഒരുങ്ങുന്നു; നാദാപുരം ഉപജില്ലാ കലാമേളയുടെ ബ്രോഷർ പ്രകാശനം ചെയ്തു

> **Lead Summary:** ഇരിങ്ങണ്ണൂർ: നവംബർ 11 മുതൽ 14 വരെ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന നാദാപുരം ഉപജില്ലാ കലാമേളയുടെ ബ്രോഷർ പ്രകാശനം ചെയ്തു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ ബ്രോഷർ പ്രകാശനം നിർവഹിച്ചു.

## Article Content

ഇരിങ്ങണ്ണൂർ: നവംബർ 11 മുതൽ 14 വരെ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന നാദാപുരം ഉപജില്ലാ കലാമേളയുടെ ബ്രോഷർ പ്രകാശനം ചെയ്തു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ ബ്രോഷർ പ്രകാശനം നിർവഹിച്ചു.

കലാമേളയുടെ ജനറൽ കൺവീനറും ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ സിന്ധു ജയരാജൻ ബ്രോഷർ ഏറ്റുവാങ്ങി.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.കെ. മോട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.എച്ച്. സനൂപ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ. പ്രകാശൻ, ഹെഡ്മാസ്റ്റർ രമേശ് ബാബു, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ടി. അനിൽ എന്നിവർ സംസാരിച്ചു.

Iringannur Higher Secondary School will host the Nadapuram sub-district arts festival from November 11 to 14, and the event brochure has been released. Edacheri grama panchayat president T.V. Gopalan Master unveiled the brochure, which was received by principal and general convener Sindhu Jayarajan.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390525/iringannur-nadapuram-kalamela-brochure-release)