---
title: "കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും; നാദാപുരം റെയ്ഞ്ച് സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷനിൽ പുതിയ നേതൃത്വം"
english_title: "New Leadership Elected in Nadapuram Range Samastha Madrasa Management Association"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390535/nadapuram-range-samastha-new-leadership"
published_at: "2026-11-06T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedeb202f0d2_nadapuram-range-samastha-new-leadership.jpg"
keywords: ["Samastha", "MadrasaManagement", "Nadapuram", "CouncilMeeting", "LeadershipElection"]
---

# കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും; നാദാപുരം റെയ്ഞ്ച് സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷനിൽ പുതിയ നേതൃത്വം

> **Lead Summary:** നാദാപുരം: നാദാപുരം റെയ്ഞ്ച് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ കൗൺസിൽ യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. നാദാപുരം ഹാഷിമിയ കോളേജ് വൈസ് പ്രിൻസിപ്പൽ സയ്യിദ് ഹാമിദ് ഹൈദ്രൂസ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: നാദാപുരം റെയ്ഞ്ച് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ കൗൺസിൽ യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. നാദാപുരം ഹാഷിമിയ കോളേജ് വൈസ് പ്രിൻസിപ്പൽ സയ്യിദ് ഹാമിദ് ഹൈദ്രൂസ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു.

ബഷീർ മാസ്റ്റർ തൂണേരി അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സൂപ്പി മാസ്റ്റർ വാണിമേൽ, റിട്ടേണിങ് ഓഫീസർ അഷ്‌റഫ് കൊറ്റാല, നിരീക്ഷകൻ കുഞ്ഞബ്ദുല്ല മാസ്റ്റർ ചേലക്കാട് എന്നിവർ സംസാരിച്ചു.

ഹിളിർ റഹ്‌മാനി എടച്ചേരി സ്വാഗതവും മുഹമ്മദ് പുറമേരി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

**പുതിയ ഭാരവാഹികൾ:**

പ്രസിഡന്റ്: ബഷീർ മാസ്റ്റർ തൂണേരി

വൈസ് പ്രസിഡന്റുമാർ: ഏരത്ത് അബൂബക്കർ ഹാജി, സൂപ്പി കാവുങ്കൽ

ജനറൽ സെക്രട്ടറി: മുഹമ്മദ് പുറമേരി

ജോയിന്റ് സെക്രട്ടറിമാർ: അസീസ് മഠത്തിൽ, മുഹമ്മദ് പേരോട്

ട്രഷറർ: ഇ.സി. ഇബ്രാഹിം ഹാജി

ജില്ലാ കൗൺസിലർമാർ: ഇസ്മയിൽ അരയാക്കൂർ, സി.ആർ. ഗഫൂർ

The Nadapuram Range Samastha Kerala Madrasa Management Association held its council meeting and office-bearer election. Bashir Master Thooneeri was elected president unanimously, along with a new team of office-bearers.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390535/nadapuram-range-samastha-new-leadership)