---
title: "ചിറ്റാരിയിലെ ഖനനത്തിനെതിരായ സമരം; ജനപ്രതിനിധിയെയും ഉന്നതി നിവാസികളെയും അറസ്റ്റ് ചെയ്തതിൽ സിപിഐഎം പ്രതിഷേധം"
english_title: "CPI(M) protests arrests over Chittari mining agitation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390539/chittari-mining-protest-arrests"
published_at: "2026-11-06T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedef91f3dc0_chittari-mining-protest-arrests.jpg"
keywords: ["CPI", "MiningProtest", "KeralaPolitics", "PoliceAction", "Valayam"]
---

# ചിറ്റാരിയിലെ ഖനനത്തിനെതിരായ സമരം; ജനപ്രതിനിധിയെയും ഉന്നതി നിവാസികളെയും അറസ്റ്റ് ചെയ്തതിൽ സിപിഐഎം പ്രതിഷേധം

> **Lead Summary:** വിലങ്ങാട്: ചിറ്റാരിയിലെ ചെങ്കൽ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തിൽ പങ്കെടുത്ത ജനപ്രതിനിധിയെയും ഉന്നതി നിവാസികളെയും അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ സിപിഐഎം വിലങ്ങാട് ലോക്കൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സമരത്തിൽ പങ്കെടുത്ത നിരപരാധികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു.

## Article Content

വിലങ്ങാട്: ചിറ്റാരിയിലെ ചെങ്കൽ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തിൽ പങ്കെടുത്ത ജനപ്രതിനിധിയെയും ഉന്നതി നിവാസികളെയും അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ സിപിഐഎം വിലങ്ങാട് ലോക്കൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സമരത്തിൽ പങ്കെടുത്ത നിരപരാധികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു.

ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര മേഖലയിൽ ഖനന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതായി സിപിഐഎം ചൂണ്ടിക്കാട്ടി. പ്രദേശത്ത് ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയകൾ വൻകിട ഖനനം നടത്തി ലാഭം കൊയ്യാനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം ഉയർന്നുവന്നതെന്നും കമ്മിറ്റി ആരോപിച്ചു.

ഖനനത്തിനെതിരായ സമരത്തിൽ പങ്കെടുത്ത ആദിവാസി വിഭാഗത്തിൽപ്പെട്ട മൂന്ന് യുവാക്കളെ വളയം പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി സിപിഐഎം അറിയിച്ചു. ഇതിന് പിന്നാലെയാണ് സിപിഐഎം വിലങ്ങാട് ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ കെ.പി. രാജീവനെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഖനന പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ കേസെടുത്ത് ജയിലിലടയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ലോക്കൽ കമ്മിറ്റി വ്യക്തമാക്കി. ജനകീയ സമരത്തെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് പോലീസ് നടപടിയെന്നും സിപിഐഎം ആരോപിച്ചു.

ഖനനത്തിനെതിരായ ജനകീയ പ്രതിരോധം കൂടുതൽ ശക്തമാക്കുമെന്നും അറസ്റ്റിൽ പ്രതിഷേധിച്ച് നവംബർ 9ന് സിപിഐഎം നേതൃത്വത്തിൽ വളയം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും വിലങ്ങാട് ലോക്കൽ കമ്മിറ്റി അറിയിച്ചു.

CPI(M) has strongly protested the police arrest of a local representative and residents who took part in a public agitation against red-earth mining in Chittari. The party alleged that the arrests are part of an attempt to suppress the people’s protest in a landslide-prone hilly region and announced a march to the Valayam police station on November 9.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390539/chittari-mining-protest-arrests)