---
title: "ആത്മീയ പ്രഭയിൽ കല്ലാച്ചി; പുതുക്കിപ്പണിത അബൂബക്കർ സിദ്ധീഖ് ജുമാ മസ്ജിദ് പാണക്കാട് സദിഖലി തങ്ങൾ നാളെ നാടിന് സമർപ്പിക്കും"
english_title: "Renovated Kallachi Abu Bakr Siddiq Juma Masjid to Open Tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390541/renovated-kallachi-juma-masjid-open-tomorrow"
published_at: "2026-11-06T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedf28339a84_renovated-kallachi-juma-masjid-open-tomorrow.jpg"
keywords: ["Kallachi", "MasjidInauguration", "KeralaNews", "ReligiousEvent", "CommunityGathering"]
---

# ആത്മീയ പ്രഭയിൽ കല്ലാച്ചി; പുതുക്കിപ്പണിത അബൂബക്കർ സിദ്ധീഖ് ജുമാ മസ്ജിദ് പാണക്കാട് സദിഖലി തങ്ങൾ നാളെ നാടിന് സമർപ്പിക്കും

> **Lead Summary:** കല്ലാച്ചി: പുതുക്കിപ്പണിത കല്ലാച്ചി ചീറോത്ത് അബൂബക്കർ സിദ്ധീഖ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നാളെ നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മസ്ജിദ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. ളുഹർ നമസ്കാരത്തോടെയാണ് മസ്ജിദ് വിശ്വാസികൾക്കായി തുറന്നുകൊടുക്കുക.

## Article Content

കല്ലാച്ചി: പുതുക്കിപ്പണിത കല്ലാച്ചി ചീറോത്ത് അബൂബക്കർ സിദ്ധീഖ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നാളെ നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മസ്ജിദ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. ളുഹർ നമസ്കാരത്തോടെയാണ് മസ്ജിദ് വിശ്വാസികൾക്കായി തുറന്നുകൊടുക്കുക.

ഉദ്ഘാടന ചടങ്ങിൽ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ രാമന്തളി, കെ.കെ. കുഞ്ഞാലി മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും സയ്യിദന്മാരും മത-സാമൂഹിക രംഗത്തെ നേതാക്കളും സംബന്ധിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം ഏഴുമണിക്ക് പൊതുസമ്മേളനം സംഘടിപ്പിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.

പാറക്കൽ അബ്ദുള്ള എം.എൽ.എ., കെ.എം. അഭിജിത്ത് എം.എൽ.എ., സൂപ്പി നരിക്കാട്ടേരി തുടങ്ങിയ പ്രമുഖർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

പുതുക്കിപ്പണിത മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മതപണ്ഡിതന്മാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

The renovated Abu Bakr Siddiq Juma Masjid in Kallachi Cheeroth will be inaugurated tomorrow by Panakkad Sadiqali Shihab Thangal and opened to worshippers after the Zuhr prayers. A public meeting will be held in the evening, with ET Muhammad Basheer MP inaugurating it and Simsarul Haq Hudavi delivering the keynote address.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390541/renovated-kallachi-juma-masjid-open-tomorrow)