---
title: "വളയത്ത്  രോ​ഗബാധിതയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; കോൺഗ്രസ് നേതാവിനെതിരെ പോക്‌സോ കേസ്"
english_title: "POCSO Case Against Congress Leader Over Attempt to Assault Sick Girl"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390620/pocso-case-congress-leader-assault-sick-girl"
published_at: "2026-11-07T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeed1aabaad5_pocso-case-congress-leader-assault-sick-girl.jpg"
keywords: ["POCSOCase", "CongressLeader", "KeralaCrime", "ValayamPolice", "ChildSafety"]
---

# വളയത്ത്  രോ​ഗബാധിതയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; കോൺഗ്രസ് നേതാവിനെതിരെ പോക്‌സോ കേസ്

> **Lead Summary:** **നാദാപുരം: (https://nadapuram.truevisionnews.com/**) വളയത്ത് ഗുരുതര രോഗത്തിന് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോക്‌സോ വകുപ്പുകൾ പ്രകാരം കേസ് എടുത്തതോടെ കോൺഗ്രസ് നേതാവ് ഒളിവിൽ. പാനൂർ നഗരസഭ മുൻ യു.ഡി.എഫ് കൗൺസിലറും പ്രാദേശിക കോൺഗ്രസ് നേതാവുമായ മഠപ്പുര ചന്ദ്രനാണ് ഒളിവിൽ പോയത്.

## Article Content

**നാദാപുരം: (https://nadapuram.truevisionnews.com/**) വളയത്ത് ഗുരുതര രോഗത്തിന് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോക്‌സോ വകുപ്പുകൾ പ്രകാരം കേസ് എടുത്തതോടെ കോൺഗ്രസ് നേതാവ് ഒളിവിൽ. പാനൂർ നഗരസഭ മുൻ യു.ഡി.എഫ് കൗൺസിലറും പ്രാദേശിക കോൺഗ്രസ് നേതാവുമായ മഠപ്പുര ചന്ദ്രനാണ് ഒളിവിൽ പോയത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ബോധവൽക്കരണം നൽകാം എന്ന് വിശ്വസിപ്പിച്ച് വീടിനുള്ളിൽ കടന്ന പ്രതി, കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

വിദ്യാർത്ഥിനിയുടെ പരാതിയിൽ വളയം പോലീസാണ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിനു പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. ചന്ദ്രനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും പ്രതിയെ ഉടൻ പിടികൂടുമെന്നും വളയം പോലീസ് അറിയിച്ചു.

A POCSO case has been registered against Congress leader and former Panur municipality UDF councillor Madhapura Chandran after he allegedly tried to sexually assault a seriously ill girl in Valayam. Police said the accused is absconding and efforts are underway to trace and arrest him.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390620/pocso-case-congress-leader-assault-sick-girl)