---
title: "വളയം പോക്‌സോ കേസുകളിൽ പ്രതികളുടെ പേരുവിവരങ്ങൾ പുറത്ത്; ലീഗ്-കോൺഗ്രസ് നേതാക്കളടക്കം ഒളിവിലെന്ന് പോലീസ്"
english_title: "Ruling-Party Pressure Alleged as Six POCSO Cases Surface in Kozhikode's Valiyath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390632/kozhikode-valayam-pocso-cases-political-pressure-new"
published_at: "2026-11-07T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeedef7743df_kozhikode-valayam-pocso-cases-political-pressure.jpg"
keywords: ["POCSOCase", "KozhikodeNews", "KeralaPolice", "PoliticalPressure", "CrimeReport"]
---

# വളയം പോക്‌സോ കേസുകളിൽ പ്രതികളുടെ പേരുവിവരങ്ങൾ പുറത്ത്; ലീഗ്-കോൺഗ്രസ് നേതാക്കളടക്കം ഒളിവിലെന്ന് പോലീസ്

> **Lead Summary:** **നാദാപുരം :( https**://nadapuram.truevisionnews.com/) ചെക്യാട് പഞ്ചായത്ത് പരിധിയിൽ ഒരാഴ്ചയ്ക്കിടെ രജിസ്റ്റർ ചെയ്ത ആറ് പോക്സോ കേസുകളിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നത് വിവാദമാകുന്നു. വളയം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ഒരാൾ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. മറ്റ് പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.

## Article Content

**നാദാപുരം :( https**://nadapuram.truevisionnews.com/) ചെക്യാട് പഞ്ചായത്ത് പരിധിയിൽ ഒരാഴ്ചയ്ക്കിടെ രജിസ്റ്റർ ചെയ്ത ആറ് പോക്സോ കേസുകളിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നത് വിവാദമാകുന്നു. വളയം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ഒരാൾ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. മറ്റ് പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.

രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളെ പിടികൂടുന്നതിൽ പൊലീസ് നിസ്സംഗത പുലർത്തുകയാണെന്നും രാഷ്ട്രീയ സമ്മർദ്ദമാണ് അറസ്റ്റ് വൈകാൻ കാരണമെന്നുമാണ് ഉയരുന്ന ആരോപണം. ചെക്യാട് പഞ്ചായത്തിലെ പുളിയാവ്, ജാതിയേരി മേഖലകളുമായി ബന്ധപ്പെട്ട പോക്സോ കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ ജാതിയേരി കല്ലുമ്മലിലെ തയ്യുള്ളതിൽ മജീദ് (76) എന്ന വ്യാപാരിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസുകളിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ സ്വാധീനമില്ലാത്ത പ്രതിയെ മാത്രം അറസ്റ്റ് ചെയ്ത പൊലീസ്, സ്വാധീനമുള്ളവരുടെ കാര്യത്തിൽ മൃദുസമീപനം സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം.

പ്രതികളുടെ പേരുവിവരങ്ങൾ പുറത്ത്

ജാതിയേരി മേഖലയിലെ പോക്സോ കേസിൽ ഇനിയും അറസ്റ്റിലാകാനുള്ള പ്രതികളായി പറയപ്പെടുന്നവർ:

വയലോളി മമ്മൂട്ടി – മുസ്ലിംലീഗ് പ്രാദേശിക നേതാവ്

അമ്മദ് എന്ന അബ്ദുള

ജംഷീദ് – വാണിമേൽ സ്വദേശി

ബഷീർ – പുളിയാവ് സ്വദേശി

കുഞ്ഞാലി – കല്ലാച്ചി സ്വദേശി

ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം.

**മുൻ നഗരസഭാ കൗൺസിലർക്കെതിരെയും പോക്സോ കേസ്**

ഇതിനിടെ, ചെക്യാട് പഞ്ചായത്ത് അതിർത്തി മേഖലയിലെ രോഗബാധിതയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്. പാനൂർ നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ മടപ്പുര ചന്ദ്രനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.

ഭരണകക്ഷിയുമായി ബന്ധമുള്ളവർ ഉൾപ്പെടെ രാഷ്ട്രീയ സ്വാധീനമുള്ളവർക്കെതിരെ ആരോപണമുയർന്ന കേസുകളിൽ അറസ്റ്റ് വൈകുന്നത് പൊലീസിന്റെ നടപടികളെ സംശയനിഴലിലാക്കുകയാണ്. പ്രതികളെ പിടികൂടുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആക്ഷേപം ശക്തമാകുമ്പോഴും അന്വേഷണം എവിടെ എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന വിമർശനവും ഉയരുന്നു.

പോക്സോ കേസുകളിലെ ഇരകളുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെങ്കിലും അതിന്റെ പേരിൽ പ്രതികളുടെ വിവരങ്ങൾ പോലും മാധ്യമങ്ങളിൽനിന്ന് മറച്ചുവയ്ക്കുകയാണെന്ന ആരോപണവുമുണ്ട്.

Police in Nadapuram’s Valayam area face allegations of yielding to political pressure in handling multiple POCSO cases. Of the six cases registered in a week, only one accused has been arrested, while the main suspects remain absconding, according to the report.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390632/kozhikode-valayam-pocso-cases-political-pressure-new)