---
title: "ചെക്യാട് ഗ്രാമപഞ്ചായത്തിൽ 'എല്ലാ വീട്ടിലും വിഷരഹിത കറിവേപ്പ്' പദ്ധതിക്ക് തുടക്കമായി"
english_title: "Chekkiad Panchayat Launches ‘Pesticide-Free Curry Leaf in Every Home’ Project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390644/chekkiad-panchayat-curry-leaf-project-"
published_at: "2026-11-07T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeef10f515fb_chekkiad-panchayat-curry-leaf-project.jpg"
keywords: ["KeralaPanchayat", "OrganicFarming", "CurryLeaf", "HealthInitiative", "AgricultureProject"]
---

# ചെക്യാട് ഗ്രാമപഞ്ചായത്തിൽ 'എല്ലാ വീട്ടിലും വിഷരഹിത കറിവേപ്പ്' പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **​പാറക്കടവ്: **അടുക്കളകളെയെ വിഷമുക്തമാക്കാനും ആരോഗ്യകരമായ ഭക്ഷണരീതി സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ചെക്യാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 2026-27 വാർഷിക പദ്ധതിയായ 'എല്ലാ വീട്ടിലും വിഷരഹിത കറിവേപ്പ്' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി.

## Article Content

**​പാറക്കടവ്: **അടുക്കളകളെയെ വിഷമുക്തമാക്കാനും ആരോഗ്യകരമായ ഭക്ഷണരീതി സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ചെക്യാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 2026-27 വാർഷിക പദ്ധതിയായ 'എല്ലാ വീട്ടിലും വിഷരഹിത കറിവേപ്പ്' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി.

എല്ലാ വീടുകളിലും സ്വന്തമായി വിഷരഹിതവും ഗുണമേന്മയുള്ളതുമായ കറിവേപ്പില ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഈ വേറിട്ട പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ജൈവകൃഷിയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും കറിവേപ്പിലത്തൈകൾ വിതരണം ചെയ്യാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സൗഹൃദപരമായ ഇത്തരം കൃഷിരീതികൾ വീടുകളിൽ നടപ്പിലാക്കുന്നത് വഴി മികച്ച ആരോഗ്യവും ശുദ്ധമായ ഭക്ഷണവും ഉറപ്പാക്കാൻ സാധിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എച്ച് ഹമീദ് മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ജമീല, മെമ്പർമാരായ കെ.കെ അബ്ദുല്ല, നസിയത്ത് മാമുണ്ടേരി, കൃഷി ഓഫീസർ ടി.എസ് ഭാഗ്യലക്ഷ്മി, കൃഷി അസിസ്റ്റന്റ് ആതിര ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Chekkiad Grama Panchayat has launched its 2026-27 annual project, ‘Pesticide-Free Curry Leaf in Every Home,’ aimed at promoting healthier cooking and organic farming. The initiative will distribute curry leaf saplings to all households in the panchayat to encourage homegrown, chemical-free produce.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390644/chekkiad-panchayat-curry-leaf-project-)