---
title: "ബ്രഷ് കട്ടേഴ്സ്  കൺവെൻഷൻ നാളെ; തൊഴിലാളികൾ നാദാപുരം ഗവ. താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു"
english_title: "Bush Cutter Union Convention Tomorrow; Nadapuram Hospital Premises Cleaned"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390675/bush-cutter-union-convention-nadapuram-hospital-cleanup"
published_at: "2026-11-07T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef2b756f1b3_bush-cutter-union-convention-nadapuram-hospital-cleanup.jpg"
keywords: ["BushCutterUnion", "Nadapuram", "KeralaWorkers", "HospitalCleanup", "UnionConvention"]
---

# ബ്രഷ് കട്ടേഴ്സ്  കൺവെൻഷൻ നാളെ; തൊഴിലാളികൾ നാദാപുരം ഗവ. താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു

> **Lead Summary:** നാദാപുരം: യന്ത്രസഹായത്തോടെ അടിക്കാടുകൾ വെട്ടി പറമ്പുകളും കൃഷിയിടങ്ങളും ഒരുക്കുന്ന തൊഴിലാളികൾക്കും സംഘടന കരുത്ത്. കേരള സ്റ്റേറ്റ് ബഷ്കട്ടർ തൊഴിലാളി യൂണിയൻ (കെ.എസ്.ബി.ടി.യു) നാദാപുരം മണ്ഡലം കൺവെൻഷന്റെ ഭാഗമായി തൊഴിലാളികൾ നാദാപുരം ഗവ. താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു.

## Article Content

നാദാപുരം: യന്ത്രസഹായത്തോടെ അടിക്കാടുകൾ വെട്ടി പറമ്പുകളും കൃഷിയിടങ്ങളും ഒരുക്കുന്ന തൊഴിലാളികൾക്കും സംഘടന കരുത്ത്. കേരള സ്റ്റേറ്റ് ബഷ്കട്ടർ തൊഴിലാളി യൂണിയൻ (കെ.എസ്.ബി.ടി.യു) നാദാപുരം മണ്ഡലം കൺവെൻഷന്റെ ഭാഗമായി തൊഴിലാളികൾ നാദാപുരം ഗവ. താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു.

യൂണിയൻ മണ്ഡലം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ആശുപത്രി പരിസരവും വാർഡുകളും ഉൾപ്പെടെയുള്ള ഭാഗങ്ങൾ പ്രവർത്തകർ വൃത്തിയാക്കി.

പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ. രഞ്ജിത്ത് പി ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ബാബു കുനിയിൽ സ്വാഗതം പറഞ്ഞു. ജില്ലാ സോഷ്യൽ മീഡിയ കൺവീനർ ജയേഷ് വളയം അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പുരുഷോത്തമൻ വളയം ആശംസയർപ്പിച്ച് സംസാരിച്ചു.

യൂണിയന്റെ നാദാപുരം മണ്ഡലം കൺവെൻഷൻ നവംബർ 8ന് ഉച്ചയ്ക്ക് 2 മണിക്ക് നാദാപുരം മൊയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയിൽ നടക്കും. സംസ്ഥാന സെക്രട്ടറി മുസ്തഫ കണ്ണൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പുരുഷോത്തമൻ സംഘടനാ വിശദീകരണം നടത്തും. ജില്ലാ കമ്മിറ്റി നേതാക്കൾ പങ്കെടുക്കും.

Workers of the Kerala State Bush Cutter Workers Union cleaned the premises of Nadapuram Government Taluk Hospital ahead of their constituency convention. The convention will be held on November 8 at 2 p.m. at the Moinkutty Vaidyar Memorial Academy, with state leaders taking part.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390675/bush-cutter-union-convention-nadapuram-hospital-cleanup)