---
title: "അഭിമുഖം നവംബർ 10ന്; വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം"
english_title: "Guest Teacher Recruitment at Velliyode Govt. HSS; Interview on November 10"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390677/guest-teacher-recruitment-velliyode-school"
published_at: "2026-11-07T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef2d3a7743f_guest-teacher-recruitment-velliyode-school.jpg"
keywords: ["GuestTeacher", "TeacherRecruitment", "SchoolJobs", "KeralaEducation"]
---

# അഭിമുഖം നവംബർ 10ന്; വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം

> **Lead Summary:** വാണിമേൽ: വെള്ളിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

## Article Content

വാണിമേൽ: വെള്ളിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി ഹിന്ദി, സോഷ്യൽ സയൻസ്, ഉറുദു എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവുകളിലേക്കും യു.പി വിഭാഗത്തിൽ ഒരു യു.പി.എസ്.ടി ഒഴിവിലേക്കുമാണ് നിയമനം നടത്തുന്നത്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ നവംബർ 10 ചൊവ്വാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

അഭിമുഖത്തിന് എത്തുന്ന ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും മറ്റ് യോഗ്യതകളും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Velliyode Government Higher Secondary School is recruiting guest teachers on a daily-wage basis. Interviews for the vacancies will be held on Tuesday, November 10, at 10.30 a.m. at the school office, and candidates must bring original certificates proving their qualifications.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390677/guest-teacher-recruitment-velliyode-school)