---
title: "സ്വന്തമായി സംരംഭം തുടങ്ങാം, സ്ഥിരവരുമാനം നേടാം; വനിതകളെ സ്വയംതൊഴിലിലേക്ക് നയിക്കാൻ വിഷ്ണുമംഗലത്ത് സംരംഭകത്വ ശില്പശാല"
english_title: "Entrepreneurship Workshop in Vishnumangalam to Guide Women into Self-Employment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390682/women-entrepreneurship-workshop-vishnumangalam"
published_at: "2026-11-07T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef317be039e_women-entrepreneurship-workshop-vishnumangalam.jpg"
keywords: ["WomenEntrepreneurship", "SelfEmployment", "KeralaNews", "Nadapuram", "SkillDevelopment"]
---

# സ്വന്തമായി സംരംഭം തുടങ്ങാം, സ്ഥിരവരുമാനം നേടാം; വനിതകളെ സ്വയംതൊഴിലിലേക്ക് നയിക്കാൻ വിഷ്ണുമംഗലത്ത് സംരംഭകത്വ ശില്പശാല

> **Lead Summary:** നാദാപുരം: വിഷ്ണുമംഗലം പി.കെ. രാജൻ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വനിതാ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.

## Article Content

നാദാപുരം: വിഷ്ണുമംഗലം പി.കെ. രാജൻ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വനിതാ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.

സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ വനിതകൾക്ക് സ്ഥിരവരുമാനം എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നാദാപുരം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സിന്ധു ഒ.പി പരിപാടി ഉദ്ഘാടനം ചെയ്തു.

വിനു വടക്കയിൽ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ എൻ.പി. ഷാജി ക്ലാസെടുത്തു. നാദാപുരം പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ കെ.എം. ചന്ദ്രി, എ.എം. രാഘവൻ എന്നിവർ ആശംസകൾ നേർന്നു.

വായനശാല സെക്രട്ടറി സതീശൻ സ്വാഗതവും ഭരണസമിതി മെമ്പർ ഒ.പി. ബിജു നന്ദിയും പറഞ്ഞു. പി.കെ. ശൈലജ, എ.എം. വിമല, ടി. ദീപരാജ്, കെ.എം. കുമാരൻ എന്നിവർ നേതൃത്വം നൽകി.

A women’s entrepreneurship workshop was held at Vishnumangalam under the leadership of P.K. Rajan Reading Room and Library, Nadapuram. The program aimed to help women achieve steady income through self-employment ventures, and was inaugurated by Sindhu O.P., ward member of Nadapuram panchayat.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390682/women-entrepreneurship-workshop-vishnumangalam)