---
title: "വിഷൻ 2030 ; വൈബ്രന്റ്‌ ഗ്രാമ സഭ സമാപിച്ചു"
english_title: "Nadapuram Grama Panchayat Vibrant Grama Sabha concluded."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/39106/nadapuram-grama-panchayat-vibrant-grama-sabha-concluded"
published_at: "2022-04-24T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6265629876ed7_ndpr.jpg"
keywords: []
---

# വിഷൻ 2030 ; വൈബ്രന്റ്‌ ഗ്രാമ സഭ സമാപിച്ചു

> **Lead Summary:** ** നാദാപുരം: ** ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിഷൻ 2030 അവതരിപ്പിച്ച്‌ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ വൈബ്രന്റ്‌ ഗ്രാമ സഭ സമാപിച്ചു. ആസാദിക അമൃത്‌ മഹോത്സവത്തിന്റെ ഭാഗമായി ദേശീയ പഞ്ചായത്ത്‌ രാജ്‌ ദിനാഘോഷ പരിപാടിയായി സംഘടിപ്പിച്ചതാണ് വൈബ്ര്ന്റ്‌ ഗ്രാമസഭ.

## Article Content

** നാദാപുരം: ** ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിഷൻ 2030 അവതരിപ്പിച്ച്‌ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ വൈബ്രന്റ്‌ ഗ്രാമ സഭ സമാപിച്ചു. ആസാദിക അമൃത്‌ മഹോത്സവത്തിന്റെ ഭാഗമായി ദേശീയ പഞ്ചായത്ത്‌ രാജ്‌ ദിനാഘോഷ പരിപാടിയായി സംഘടിപ്പിച്ചതാണ് വൈബ്ര്ന്റ്‌ ഗ്രാമസഭ.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു . ദാരിദ്ര്യ ലഘൂകരണത്തിലൂന്നിയതും ഉയർന്ന ജീവിത നിലവാരം പ്രധാനം ചെയ്യുന്നതുമായ സാമ്പത്തിക ശാക്തീകരണത്തിനും, ആരോഗ്യ ഗ്രാമം- സാമൂഹ്യസുരക്ഷിത പ്രവർത്തനങൾക്കും മുൻ തൂക്കം നൽകിയുള്ളതാണ് കർമ്മ പദ്ധതി.

വയോജന- ശിശു- സ്ത്രീ സൗഹൃദ പഞ്ചായത്തായി നാദാപുരം ഗ്രാമ പഞ്ചായത്തിനെ മാറ്റുന്നപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്‌. ജലസാക്ഷരത- സമഗ്ര വിദ്യാഭ്യാസ കായിക പരിശീലനങ്ങളും നടക്കും.പരിസ്ഥിതി സൗഹൃദ വിഭവ പരിപാലനത്തിലൂന്നിയ മാർഗ്ഗ രേഖ നടപ്പിലാക്കും.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്ന വിവിധ കർമ്മ പദ്ധതികളുടെ രൂപീകരണത്തിനായി ഓരോ കുടുംബത്തിന്റെയും സമഗ്ര തല സർവ്വേ നടത്തുന്നതാണ്. വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട് അധ്യക്ഷം വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ, എം സി സുബൈർ, ജനീദ ഫിർ ദൗസ്‌,പി പി ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. ജൂനിയർ സൂപ്രണ്ട്‌ വിനോദ്‌ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/39106/nadapuram-grama-panchayat-vibrant-grama-sabha-concluded)