---
title: "വളയത്ത്  എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "8th-Grade Girl Found Dead at Home in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391118/valayam-class-8-girl-found-dead-home"
published_at: "2026-11-11T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3f5941a142_valayam-class-8-girl-found-dead-home.jpg"
keywords: ["Valayam", "Nadapuram", "Kozhikode", "SchoolGirl", "KeralaNews"]
---

# വളയത്ത്  എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **നാദാപുരം: ** വളയത്ത് സ്കൂൾ വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ. വളയം പരദേവത ക്ഷേത്ര പരിസരത്തെ എക്സൈസ് ഉദ്യോഗസ്ഥനായ കുറ്റിക്കാട്ടിൽ കിഴക്കേടത്ത് ഷാജിയുടെ മകൾ ജുവൽ ലക്ഷ്മി ആണ് മരിച്ചത്. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

## Article Content

**നാദാപുരം: ** വളയത്ത് സ്കൂൾ വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ. വളയം പരദേവത ക്ഷേത്ര പരിസരത്തെ എക്സൈസ് ഉദ്യോഗസ്ഥനായ കുറ്റിക്കാട്ടിൽ കിഴക്കേടത്ത് ഷാജിയുടെ മകൾ ജുവൽ ലക്ഷ്മി ആണ് മരിച്ചത്. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഇന്നലെ രാത്രി എട്ടര മണിയോടെയാണ് സംഭവം. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. വളയം കുറ്റിക്കാട് യു.പി. സ്കൂൾ അധ്യാപിക രബിഷയാണ് അമ്മ. രണ്ട് സഹോദരങ്ങളുണ്ട്.

മാനസിക പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ സഹായം തേടുക. ടെലി മനസ് ഹെൽപ്‌ലൈൻ: 14416, ഡിസ്ട്രസ് ഹെൽപ്‌ലൈൻ: 1056

A 13-year-old Class 8 student was found dead at her home in Valayam near Nadapuram in Kozhikode district. She was taken to a private hospital in Vadakara, but doctors could not save her; police have sent the body for postmortem.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391118/valayam-class-8-girl-found-dead-home)