---
title: "സി എച്ച് മുഹമ്മദ് ഹാജി സമര്‍പ്പിത ജീവിതത്തിന്റെ മഹത്തായ മാതൃക - റസാഖ് മാസ്റ്റര്‍"
english_title: "CH Muhammad Haji is a great example of a dedicated life - Razzaq Master"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/39117/ch-muhammad-haji-is-a-great-example-of-a-dedicated-life-razzaq-master"
published_at: "2022-04-24T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626570de57c5f_msf.jpg"
keywords: []
---

# സി എച്ച് മുഹമ്മദ് ഹാജി സമര്‍പ്പിത ജീവിതത്തിന്റെ മഹത്തായ മാതൃക - റസാഖ് മാസ്റ്റര്‍

> **Lead Summary:** **പാറക്കടവ് : **മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും കെ. എം. സി. സി സംവിധാനത്തിനും മറ്റ് സാമൂഹ്യ സേവനത്തിനും വേണ്ടി ജീവിതം സമർപ്പിച്ച മാതൃകാ നേതാവായിരുന്നു ജ. സി. എച്ച് മുഹമ്മദ് ഹാജി എന്ന് ജില്ലാ മുസ്ലിം ലീഗ് ജ. സെക്രട്ടറി എം. എ റസാഖ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

## Article Content

**പാറക്കടവ് : **മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും കെ. എം. സി. സി സംവിധാനത്തിനും മറ്റ് സാമൂഹ്യ സേവനത്തിനും വേണ്ടി ജീവിതം സമർപ്പിച്ച മാതൃകാ നേതാവായിരുന്നു ജ. സി. എച്ച് മുഹമ്മദ് ഹാജി എന്ന് ജില്ലാ മുസ്ലിം ലീഗ് ജ. സെക്രട്ടറി എം. എ റസാഖ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാതൃകാപരമായ നിരവധി ഗുണവിശേഷങ്ങൾ അദ്ദേഹത്തിനുണ്ട്. ചന്ദ്രികാ പത്രത്തിന്റെ പ്രചാരകനായി റീഡേഴ്സ് ഫോറത്തിലൂടെ അദ്ദേഹം രംഗത്ത് വന്നു.

അദ്ദേഹമടക്കമുള്ള മുൻ നേതാക്കൻമാരുടെ അഭാവം നികത്താനുതകുന്ന പ്രവർത്തനങ്ങൾ പുതിയ തലമുറ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ടി. കെ റഷീദ് അദ്ധ്യക്ഷത വഹിച്ചു.

താഹിർ ഫൈസി പ്രാർത്ഥന നടത്തി.ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഹമ്മദ് പുന്നക്കൽ, അബ്ദുല്ല വയലോളി, ബപ്പൻ കുട്ടി നടുവണ്ണൂർ, ടി. കെ. ഖാലിദ് മാസ്റ്റർ, അഹമ്മദ് കുറുവയിൽ, ആമിന ടീച്ചർ, ഹാരിസ് കൊത്തികുടി, കെ.എം ഹംസ മാസ്റ്റർ,കെ.കെ അബ്ദുള്ള,വി.പി മഹമൂദ് ഹാജി,വി.വി മൊയ്തു,തൊടുവയിൽ മഹമൂദ്,ഹാരിസ് കയ്യാല,ഇസ്മായിൽ എളമഠം,സിറാജ് ജാതിയേരി,ടി.എ സലാം,വി.പി ഉസ്മാൻ ഹാജി,മഠത്തിൽ മഹമുദ് ഹാജി,സി.കെ അബ്ദുള്ള,ഒ.കെ അശ്രഫ് ഹാജി,പി.കെ നാസർ മാസ്റ്റർ,സലീം ചെക്യാട്,ടി.കെ സൂപ്പി മാസ്റ്റർ,കെ.എം മൂസ്സ,എം ഉസ്മാൻ,ബി.പി മൂസ്സ,അബ്ദുറഹിമാൻ പഴയങ്ങാടി,പി.കെ അബ്ദുള്ള,സി.കെ ജമീല ,എ.ആർ.കെ മൊയ്തു,പി.കെ ഹനീഫ,ഹസ്സൻ പിള്ളാണ്ടി,യു.കെ സിദ്ദീഖ്എന്നിവർ പ്രസംഗിച്ചു.സി.എച്ച് ഹമീദ് മാസ്റ്റർ സ്വാഗതവും,ഷഫീഖ് പള്ളിക്കൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/39117/ch-muhammad-haji-is-a-great-example-of-a-dedicated-life-razzaq-master)