---
title: "നാദാപുരം ഉപജില്ല കലോത്സവം: മീഡിയ പബ്ലിസിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി"
english_title: "Nadapuram Sub-District Arts Fest Media Publicity Office Begins Work"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391177/nadapuram-subdistrict-arts-fest-media-office"
published_at: "2026-11-11T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4350e4033c_nadapuram-subdistrict-arts-fest-media-office.jpg"
keywords: ["NadapuramFest", "ArtsFestival", "MediaOffice", "Iringannur", "SchoolEvent"]
---

# നാദാപുരം ഉപജില്ല കലോത്സവം: മീഡിയ പബ്ലിസിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി

> **Lead Summary:** **ഇരിങ്ങണ്ണൂർ: **നവംബർ 11 മുതൽ 14 വരെ ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന നാദാപുരം ഉപജില്ല കലോത്സവത്തിന്റെ വാർത്തകൾ ലോകത്തെത്തിക്കാനുള്ള വേദി ഒരുങ്ങി. കലോത്സവത്തിന്റെ മീഡിയ പബ്ലിസിറ്റി കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം എ.ഇ.ഒ സി.എച്ച്. സനൂപ് നിർവ്വഹിച്ചു. മീഡിയ കമ്മിറ്റി ചെയർപേഴ്സൺ കെ.പി. അനിഷ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **നവംബർ 11 മുതൽ 14 വരെ ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന നാദാപുരം ഉപജില്ല കലോത്സവത്തിന്റെ വാർത്തകൾ ലോകത്തെത്തിക്കാനുള്ള വേദി ഒരുങ്ങി. കലോത്സവത്തിന്റെ മീഡിയ പബ്ലിസിറ്റി കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം എ.ഇ.ഒ സി.എച്ച്. സനൂപ് നിർവ്വഹിച്ചു. മീഡിയ കമ്മിറ്റി ചെയർപേഴ്സൺ കെ.പി. അനിഷ അധ്യക്ഷത വഹിച്ചു.

നാല് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിന്റെ ഓരോ നിമിഷവും ഫോട്ടോയിലും വീഡിയോയിലും വാർത്തയിലും പകർത്തി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഓഫീസിന്റെ ചുമതല. സ്കൂൾ അങ്കണത്തിൽ തന്നെ പ്രവർത്തിക്കുന്ന ഓഫീസ് മാധ്യമ പ്രവർത്തകർക്കും വിദ്യാർത്ഥി പ്രതിനിധികൾക്കും ഒരുപോലെ കൈത്താങ്ങാകും.

ചടങ്ങിൽ വാർഡ് മെമ്പർ എ. ഡാനിയ, മുതിർന്ന മാധ്യമപ്രവർത്തകൻ എം.കെ. അഷ്റഫ്, പ്രിൻസിപ്പൽ സിന്ധു ജയരാജ്, എച്ച്.എം. എം.എൻ. രമേശ് ബാബു, എച്ച്.എം. ഫോറം കൺവീനർ ആർ. നാസർ മാസ്റ്റർ, മമ്മു മാസ്റ്റർ, അമിത്ത് വളയം എന്നിവർ ആശംസകൾ അറിയിച്ചു.

പബ്ലിസിറ്റി കമ്മിറ്റി ജനറൽ കൺവീനർ സി.കെ. ദീപു സ്വാഗതവും വൈസ് ചെയർമാൻ വത്സരാജ് മണലാട്ട് നന്ദിയും പറഞ്ഞു. മാധ്യമ പ്രവർത്തകരും മീഡിയ പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കലയുടെ നിറങ്ങളും കുട്ടികളുടെ കഴിവുകളും പത്രത്താളുകളിലും സ്ക്രീനുകളിലും എത്തിക്കാൻ തയ്യാറായി മീഡിയ സംഘം ഇരിങ്ങണ്ണൂരിൽ ഇനി കാത്തിരിക്കുന്നത് നാല് ദിവസത്തെ തിരക്കുകളാണ്.

The media publicity committee office for the Nadapuram sub-district arts festival was inaugurated at Iringannur Higher Secondary School. The four-day event, scheduled from November 11 to 14, will be covered through photos, videos and news updates for the public.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391177/nadapuram-subdistrict-arts-fest-media-office)