---
title: "എൻ.എസ്.എസ് സ്നേഹഭവനത്തിനായി 1600 പലഹാരങ്ങളുമായി വിദ്യാർഥികൾ; സമാഹരിച്ചത് അരലക്ഷം രൂപ"
english_title: "Students Raise Rs 50,000 for NSS Sneha Bhavan by Selling 1,600 Snacks"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391209/students-raise-funds-nss-sneha-bhavan"
published_at: "2026-11-11T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af477de084b0_students-raise-funds-nss-sneha-bhavan.jpg"
keywords: ["NSS", "Students", "Fundraiser", "KeralaEducation", "SchoolEvent"]
---

# എൻ.എസ്.എസ് സ്നേഹഭവനത്തിനായി 1600 പലഹാരങ്ങളുമായി വിദ്യാർഥികൾ; സമാഹരിച്ചത് അരലക്ഷം രൂപ

> **Lead Summary:** നാദാപുരം: പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. സ്നേഹഭവനം പദ്ധതിക്കായി പലഹാരങ്ങൾ വിൽപ്പന നടത്തി അരലക്ഷത്തോളം രൂപ സമാഹരിച്ച് പത്താം ക്ലാസ് എ ഡിവിഷനിലെ വിദ്യാർഥികൾ. ക്ലാസ് അധ്യാപകൻ ടി.എം. ഇല്ല്യാസിന്റെ നേതൃത്വത്തിലാണ് 1600 പലഹാരങ്ങൾ വിൽപ്പന നടത്തി ഫണ്ട് സമാഹരിച്ചത്.

## Article Content

നാദാപുരം: പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. സ്നേഹഭവനം പദ്ധതിക്കായി പലഹാരങ്ങൾ വിൽപ്പന നടത്തി അരലക്ഷത്തോളം രൂപ സമാഹരിച്ച് പത്താം ക്ലാസ് എ ഡിവിഷനിലെ വിദ്യാർഥികൾ. ക്ലാസ് അധ്യാപകൻ ടി.എം. ഇല്ല്യാസിന്റെ നേതൃത്വത്തിലാണ് 1600 പലഹാരങ്ങൾ വിൽപ്പന നടത്തി ഫണ്ട് സമാഹരിച്ചത്.

രക്ഷിതാക്കളുടെ നേതൃത്വത്തിൽ ക്ലാസിലെ 52 വിദ്യാർഥികളും ചേർന്ന് തയ്യാറാക്കിയ പലഹാരങ്ങൾ രാവിലെ പത്തുമണിയോടെ മനോഹരമായി പാക്ക് ചെയ്ത് സ്കൂളിലെത്തിച്ചു. 25 മുതൽ 55 വരെ പലഹാരങ്ങൾ കൊണ്ടുവന്ന വിദ്യാർഥികളുമുണ്ടായിരുന്നു. പലഹാരങ്ങൾ വിൽപ്പനയ്ക്കായി വിദ്യാർഥികൾക്ക് കൈമാറിയതിലൂടെ എൻ.എസ്.എസ്. സ്നേഹഭവനം പദ്ധതിക്കായി അരലക്ഷത്തോളം രൂപ സമാഹരിക്കാൻ സാധിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് നിർവഹിച്ചു. മധുരപലഹാരങ്ങൾ സ്കൂൾ മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജിയിൽ നിന്ന് പ്രിൻസിപ്പൽ എ.കെ. രഞ്ജിത്ത് ഏറ്റുവാങ്ങി. ക്ലാസിന്റെ വകയായി സ്നേഹഭവനത്തിനായി നൽകിയ 14,800 രൂപ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഒ. നിസാർ, ഷാഹിന പുത്തലത്ത് എന്നിവർ ഏറ്റുവാങ്ങി.

ആദ്യ വിൽപ്പന പി.ടി.എ. പ്രസിഡന്റ് കൊടോളി നാസർ നിർവഹിച്ചു. ചടങ്ങിൽ വിദ്യാർഥി പ്രതിനിധി മുഹമ്മദ് ഫർദിൻ അധ്യക്ഷത വഹിച്ചു.

മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.കെ. അബ്ബാസ്, ഹെഡ്മാസ്റ്റർ ഹാരിസ് പണാറത്ത്, ക്ലാസ് ലീഡർ മുഹമ്മദ് ഫിദാൻ, മദർ പി.ടി.എ. പ്രസിഡന്റ് ഇ.വി. നസ്മി, എം.സി. അബ്ദുൽഹമീദ്, മുഹമ്മദ് പുറമേരി, ആർ.ബി. ബിജു, സി. അബ്ദുൽഹമീദ്, എ.കെ.ടി. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു.

Students of Perode M.I.M. Higher Secondary School in Nadapuram raised nearly Rs 50,000 for the NSS Sneha Bhavan project by selling 1,600 homemade snacks. The initiative was led by the class teacher and involved 52 students, with support from parents and school authorities.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391209/students-raise-funds-nss-sneha-bhavan)