---
title: "വളയത്ത് പെട്രോൾ പമ്പിൽ സ്കൂട്ടറിന് തീപിടിച്ചു; സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി"
english_title: "Scooter Catches Fire at Valayam Petrol Pump; Major Disaster Averted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391240/valayam-petrol-pump-scooter-fire-averted"
published_at: "2026-11-12T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5184b46f46_scooter-catches-fire-kozhikode-petrol-pump.jpg"
keywords: ["PetrolPumpFire", "ScooterFire", "Valayam", "Nadapuram", "CCTVFootage"]
---

# വളയത്ത് പെട്രോൾ പമ്പിൽ സ്കൂട്ടറിന് തീപിടിച്ചു; സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

> **Lead Summary:** നാദാപുരം: വളയത്തെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ സ്കൂട്ടറിന് തീപിടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് വൻ അപകടം ഒഴിവായി.

## Article Content

നാദാപുരം: വളയത്തെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ സ്കൂട്ടറിന് തീപിടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് വൻ അപകടം ഒഴിവായി.

പെട്രോൾ പമ്പിൽ സ്കൂട്ടറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ചോർച്ച ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വാഹനം സ്റ്റാർട്ട് ചെയ്തതോടെയാണ് തീ ആളിപ്പടർന്നത്. തീപിടിത്തമുണ്ടായ സമയത്ത് പമ്പിൽ മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നതിനാൽ വലിയ അപകടസാധ്യത നിലനിന്നിരുന്നു.

എന്നാൽ പമ്പിലുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കുകയും കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിൽ തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

A scooter caught fire while being refueled at a petrol pump in Valayam near Nadapuram on Tuesday night. Quick action by pump staff prevented the blaze from spreading, and no one was injured. CCTV footage of the incident has been recorded.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391240/valayam-petrol-pump-scooter-fire-averted)