---
title: "'പഴമയുടെ പെരുമയും കൈവിരുതിന്റെ വിസ്മയവും'; ഇരിങ്ങണ്ണൂർ ഉപജില്ലാ കലോത്സവത്തിൽ വല്ലം മെടയൽ മത്സരം ശ്രദ്ധേയമായി"
english_title: "Vallam Medayal Contest Draws Attention at Iringannur Sub-District Fest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391241/iringannur-subdistrict-festival-vallam-medayal-contest"
published_at: "2026-11-12T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af519ab4beab_iringannur-subdistrict-festival-vallam-medayal-contest.jpg"
keywords: ["IringannurFestival", "VallamMedayal", "GreenProtocol", "EdacheryPanchayat", "YouthFestival"]
---

# 'പഴമയുടെ പെരുമയും കൈവിരുതിന്റെ വിസ്മയവും'; ഇരിങ്ങണ്ണൂർ ഉപജില്ലാ കലോത്സവത്തിൽ വല്ലം മെടയൽ മത്സരം ശ്രദ്ധേയമായി

> **Lead Summary:** ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ 11 മുതൽ 14 വരെ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വല്ലം മെടയൽ മത്സരം ശ്രദ്ധേയമായി.

## Article Content

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ 11 മുതൽ 14 വരെ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വല്ലം മെടയൽ മത്സരം ശ്രദ്ധേയമായി.

ഗ്രിൻ പ്രോട്ടോക്കോൾ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് കെ.പി. അശ്വനി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സിന്ധു ജയരാജൻ, കൺവീനർ എം.എൻ. രമേശ് ബാബു, ഗ്രീൻ പ്രോട്ടോക്കോൾ ചെയർപേഴ്സൺ വിമിഷ പാറോൽ, കൺവീനർ സിനോജ്, കെ. ബിമൽ, വി.കെ. മോഹനൻ, ടി. അനിൽകുമാർ എന്നിവർ സംസാരിച്ചു.

മത്സരത്തിൽ ദേവി ചെടയനാണ്ടിയിൽ ഒന്നാം സ്ഥാനം നേടി. ശോഭ എളന്തോട്ടത്തിൽ രണ്ടാം സ്ഥാനവും രേഷ്‌മ ഉണ്ണീൻ്റവിട മൂന്നാം സ്ഥാനവും നേടി.

A Vallam Medayal contest organized as part of the Iringannur sub-district youth festival drew attention at Iringannur Higher Secondary School. The Green Protocol Committee hosted the event, which was inaugurated by Edachery Grama Panchayat President T.V. Gopalan, with winners announced at the conclusion.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391241/iringannur-subdistrict-festival-vallam-medayal-contest)