---
title: "വീണ്ടും ചന്ദ്രവിസ്മയം; ഇലകളും പൂക്കളും പിന്നെ കുരുത്തോല കണ്ണികളും, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി മാതൃകയായി"
english_title: "Moon Magic Returns: Green Protocol Committee Sets an Eco-Friendly Example"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391329/moon-magic-green-protocol-selfie-point-"
published_at: "2026-11-12T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af59d9e431c9_moon-magic-green-protocol-selfie-point.jpg"
keywords: ["GreenProtocol", "EcoFriendly", "KeralaFestival", "SchoolArtsFestival", "SustainableArt"]
---

# വീണ്ടും ചന്ദ്രവിസ്മയം; ഇലകളും പൂക്കളും പിന്നെ കുരുത്തോല കണ്ണികളും, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി മാതൃകയായി

> **Lead Summary:** **ഇരിങ്ങണ്ണൂർ: **കുട്ടികളുടെ കലാമാമാങ്ക വേദികളിൽ പരിസ്ഥിതി സൗഹൃദത്തിന്റെ സന്ദേശം പകരാൻ ഏറെ കാലമായി ഒരു രക്ഷിതാവുണ്ട്, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിക്ക് പിന്തുണയുമായി. അതെ, നാദാപുരം ഉപജില്ലാ കലോത്സവ വേദിക്കരികിൽ വീണ്ടും ചന്ദ്രവിസ്മയം. ഇലകളും പൂക്കളും പിന്നെ കുരുത്തോല കണ്ണികളും കോർത്തിണക്കി ഒരുക്കിയ സെൽഫി പോയിന്റ് തയ്യാറാക്കി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി മാതൃകയായി.

## Article Content

**ഇരിങ്ങണ്ണൂർ: **കുട്ടികളുടെ കലാമാമാങ്ക വേദികളിൽ പരിസ്ഥിതി സൗഹൃദത്തിന്റെ സന്ദേശം പകരാൻ ഏറെ കാലമായി ഒരു രക്ഷിതാവുണ്ട്, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിക്ക് പിന്തുണയുമായി. അതെ, നാദാപുരം ഉപജില്ലാ കലോത്സവ വേദിക്കരികിൽ വീണ്ടും ചന്ദ്രവിസ്മയം. ഇലകളും പൂക്കളും പിന്നെ കുരുത്തോല കണ്ണികളും കോർത്തിണക്കി ഒരുക്കിയ സെൽഫി പോയിന്റ് തയ്യാറാക്കി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി മാതൃകയായി.

നാദാപുരം സി.സി.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നിഥാർഷയുടെ അച്ഛൻ, ഈയ്യങ്കോട് തളയപ്പാം കണ്ടിയിൽ ചന്ദ്രന്റെ കരവിരുതാണ് കലോത്സവ നഗരിയിൽ വിസ്മയമാകുന്നത്. വെളുത്തുള്ളിത്തോൽ, മരത്തോൽ, തെങ്ങിന്റെ കുരുത്തോല, പേപ്പർ, പന്നച്ചെടി ഇല തുടങ്ങിയ പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് ഇരുപത് അടിയിൽ സെൽഫി പോയിന്റ് തയ്യാറാക്കിയത്.

വിനോദൻ, അശോകൻ എന്നീ സുഹൃത്തുക്കളും ഭാര്യ ഷൈമയും മൂത്തമകൾ പുളിയാവ് നാഷണൽ കോളേജ് വിദ്യാർത്ഥിനി നവനി ചന്ദ്രയും സഹായികളായി. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനറും വാണിമേൽ എം.യു.പി സ്കൂൾ അധ്യാപകനുമായ എൻ. സിനോജിന്റെയും ചെയർപേഴ്സൺ എടച്ചേരി പഞ്ചായത്ത് മെമ്പർ വിമിഷ പാറേലിന്റെയും നേതൃത്വത്തിലാണ് സെൽഫി പോയിന്റ് എന്ന ആശയം മുന്നോട്ട് വെച്ചത്. നാദാപുരം സി.സി.യു.പി സ്കൂൾ അധ്യാപകൻ കെ. ബിമലാണ് ചന്ദ്രനെ കലോത്സവത്തിന്റെ ഭാഗമാക്കിയത്. എഇഒ സി എച്ച് സനൂപ് ഉദ്ഘാടനം ചെയ്തു. ബിപിസി കെ.വി കുഞ്ഞമ്മദ് അധ്യക്ഷനായി.

At the Nadapuram sub-district school arts festival, a striking selfie point made from leaves, flowers, coconut fronds and other waste materials drew attention. The eco-friendly installation was created under the Green Protocol Committee’s leadership, with support from Chandran and his family, as a model for sustainable festival practices.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391329/moon-magic-green-protocol-selfie-point-)