---
title: "വിളമ്പുന്നത് ഭക്ഷണം മാത്രമല്ല, സ്നേഹവും കരുതലും; നാദാപുരം ഉപജില്ലാ കലോത്സവത്തിൽ രുചി വിളമ്പി വളയിട്ട കൈകൾ"
english_title: "More Than Food: Women Volunteers Win Hearts at Nadapuram Sub-District Fest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391330/nadapuram-sub-district-fest-food-committee"
published_at: "2026-11-12T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af59f79591f3_nadapuram-sub-district-fest-food-committee.jpg"
keywords: ["NadapuramFest", "WomenVolunteers", "FoodCommittee", "KSTA", "YouthFestival"]
---

# വിളമ്പുന്നത് ഭക്ഷണം മാത്രമല്ല, സ്നേഹവും കരുതലും; നാദാപുരം ഉപജില്ലാ കലോത്സവത്തിൽ രുചി വിളമ്പി വളയിട്ട കൈകൾ

> **Lead Summary:** **നാദാപുരം: ** കലോത്സവത്തിന്റെ തിരക്കുകൾക്കിടയിൽ രുചികരമായ ഭക്ഷണവും സ്നേഹപൂർവമായ പരിചരണവുമായി ശ്രദ്ധേയമാവുകയാണ് ഭക്ഷണ കമ്മിറ്റി. ഭക്ഷണവിതരണത്തിന്റെ ചുമതല പൂർണമായും ഏറ്റെടുത്തിരിക്കുന്നത് ഒരേ യൂണിഫോമണിഞ്ഞ വനിതാ വളണ്ടിയർമാരാണ്. അച്ചടക്കത്തോടെയും ചിട്ടയോടെയും പുഞ്ചിരിയോടെയും ഭക്ഷണം വിളമ്പുന്ന ഇവർ കലോത്സവത്തിന്റെ വേറിട്ട കാഴ്ചയായി മാറി.

## Article Content

**നാദാപുരം: ** കലോത്സവത്തിന്റെ തിരക്കുകൾക്കിടയിൽ രുചികരമായ ഭക്ഷണവും സ്നേഹപൂർവമായ പരിചരണവുമായി ശ്രദ്ധേയമാവുകയാണ് ഭക്ഷണ കമ്മിറ്റി. ഭക്ഷണവിതരണത്തിന്റെ ചുമതല പൂർണമായും ഏറ്റെടുത്തിരിക്കുന്നത് ഒരേ യൂണിഫോമണിഞ്ഞ വനിതാ വളണ്ടിയർമാരാണ്. അച്ചടക്കത്തോടെയും ചിട്ടയോടെയും പുഞ്ചിരിയോടെയും ഭക്ഷണം വിളമ്പുന്ന ഇവർ കലോത്സവത്തിന്റെ വേറിട്ട കാഴ്ചയായി മാറി.

ആയിരക്കണക്കിന് കലാപ്രതിഭകൾക്കും അധ്യാപകർക്കും സംഘാടകർക്കും ഭക്ഷണം ഒരുക്കുന്നതിനൊപ്പം, ഓരോരുത്തരെയും സ്നേഹത്തോടെ സ്വീകരിക്കുന്നതിലും ഈ വനിതാ കൂട്ടായ്മ മാതൃകയാകുന്നു. അടുക്കളയിലെ ഒരുക്കങ്ങൾ മുതൽ ഭക്ഷണവിതരണം വരെ കൂട്ടായ്മയുടെ കരുത്തിൽ മുന്നേറുന്ന ഭക്ഷണ കമ്മിറ്റി കലോത്സവത്തിന്റെ വിജയത്തിൽ നിർണായക പങ്കാണ് വഹിക്കുന്നത്.

അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ വനിതാ വിഭാഗമാണ് ഇന്നത്തെ ഭക്ഷണശാല നിയന്ത്രിച്ചത്. സബ് ജില്ലാ പ്രസിഡന്റ് ബിന്ദു കെ, നഞ്ചിഷ എൻ, ബവിന എം, ഹരിത, അനിഷ എന്നിവർ നേതൃത്വം നൽകി. വിശപ്പിന് ഭക്ഷണം മാത്രമല്ല, കൂടെ ഒരു പുഞ്ചിരി കൂടി വിളമ്പുമ്പോഴാണ് ഒരു കലോത്സവം ശരിക്കും ഓർമയാകുന്നത്.

At the Nadapuram sub-district youth festival, women volunteers in uniform stood out for serving food with discipline, warmth, and a smile. The food committee, led by the women’s wing of KSTA, played a key role in ensuring smooth arrangements for thousands of participants and guests.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391330/nadapuram-sub-district-fest-food-committee)