---
title: "ഇരിങ്ങണ്ണൂരിന് കലയുടെ ഉത്സവം; നാദാപുരം ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു"
english_title: "Iringannur Lights Up as Nadapuram Sub-District School Fest Begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391335/nadapuram-sub-district-school-arts-festival-begins"
published_at: "2026-11-12T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5afeeacab5_nadapuram-sub-district-school-arts-festival-begins.jpg"
keywords: ["SchoolFest", "ArtsFestival", "KeralaEducation", "Nadapuram", "Iringannur"]
---

# ഇരിങ്ങണ്ണൂരിന് കലയുടെ ഉത്സവം; നാദാപുരം ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

> **Lead Summary:** നാദാപുരം: ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂളിന്റെ അക്ഷര മുറ്റം ഇനി മൂന്ന് നാൾ കലയുടെ ഉത്സവപ്പറമ്പായി മാറും. നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം 2026-27 ന്റെ ഉദ്ഘാടന സമ്മേളനത്തിന് കുട്ടികളുടെ ചിരിയും ചിലങ്കയുടെ മണിയൊച്ചയും പിന്നണിയൊരുക്കി.

## Article Content

നാദാപുരം: ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂളിന്റെ അക്ഷര മുറ്റം ഇനി മൂന്ന് നാൾ കലയുടെ ഉത്സവപ്പറമ്പായി മാറും. നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം 2026-27 ന്റെ ഉദ്ഘാടന സമ്മേളനത്തിന് കുട്ടികളുടെ ചിരിയും ചിലങ്കയുടെ മണിയൊച്ചയും പിന്നണിയൊരുക്കി.

**

2026 നവംബർ 11, 12, 13, 14 തീയതികളിലായി ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂളാണ് ഈ വർഷത്തെ കലോത്സവത്തിന് ആതിഥ്യമരുളുന്നത്. അക്ഷരാർത്ഥത്തിൽ കലയുടെ ഉത്സവമാകുന്ന കാഴ്ച്ചയാണിവിടെ. നാടിൻ്റെ സാംസ്കാരിക മേളയായി ഈ നാട്ടുകാർ ഏറ്റെടുത്തു കഴിഞ്ഞു.

കലോത്സവങ്ങൾ അറിവിന്റെയും കലയുടെയും മഹനീയ സംഗമമായി മാറുന്ന ദിനങ്ങൾ.**

ഇന്ന് വൈകിട്ട് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ ടി.വി. ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ എം അഭിജിത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. എഇഒ സി എച്ച് സനൂപ് മേള വിശദീകരിച്ചു.

ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീറ മൂന്നാകുനി, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത പി., എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വിനി രാജീവ്, ജില്ലാ പഞ്ചായത്ത് എടച്ചേരി ഡിവിഷൻ മെമ്പർ സുബീന കെ., ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി. പുരുഷു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശൻ ടി., വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. രഞ്ജിത്ത് കുമാർ, വാർഡ് മെമ്പർ ഡാനിയ എ., ഡയറ്റ് ലക്ചറർ രാഗീഷ്, ബി.പി.സി കെ.വി. കുഞ്ഞമ്മദ്, ഐ.എച്ച്.എസ്.എസ് മാനേജർ പി.കെ. കുഞ്ഞിരാമൻ, ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് ശ്രീജിത്ത് സി.പി., എം.പി.ടി.എ പ്രസിഡന്റ് ഗ്രീഷ്മ രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു.

വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളായ എ മോഹൻദാസ്, മോഹനൻ പാറക്കടവ്, ബംഗ്ലത്ത് മുഹമ്മദ്, വത്സരാജ് മണലാട്, ശ്രീജിത്ത് മുടപ്പിലായി, ടി.കെ. പ്രഭാകരൻ, വി.പി. സുരേന്ദ്രൻ, സ്കൂൾ ലീഡർ ടി.കെ. അലൻജിത്ത്, എൻ.പി. ബിജിത്ത്, അഭിത്ത് കെ., ലിബിത്ത് അബ്ദുൽകരീം, ടി.കെ. ഗോപിലാൻ, നൗഷാദ് കോപ്പിലാൻ, അബ്ദുൾലത്തീഫ് എടോളി, എ. റഹീം, ബിമൽ കെ., രാജൻ കുളങ്ങര, ലിഗേഷ് വി.ടി. എന്നിവരും ആശംസകൾ അർപ്പിച്ചു.

ജനറൽ കൺവീനർ സിന്ധു ജയരാജൻ സ്വാഗതവും റിസപ്ഷൻ കമ്മറ്റി കൺവീനർ പി . പി സുഹൈൽ നന്ദിയും പറഞ്ഞു.

ജനപ്രതിനിധികളും വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ പ്രമുഖരും അതിഥികളായി പങ്കെടുത്തു. ഒൻപത് വേദികളിലായാണ് മത്സരങ്ങൾ. എൽ.പി മുതൽ എച്ച്.എസ്.എസ് വരെയുള്ള വിദ്യാർത്ഥികൾ നൃത്തം, സംഗീതം, വാദ്യം, നാടകം, സാഹിത്യം തുടങ്ങിയ ഇനങ്ങളിൽ മത്സരിക്കും.

സമാപന സമ്മേളനം നവംബർ 14 ശനി വൈകിട്ട് 4 മണിക്ക് നടക്കും. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീപ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391335/nadapuram-sub-district-school-arts-festival-begins)