---
title: "ഖനനം മാഫിയകൾക്ക് താക്കീത്; ചിറ്റാരി കരിങ്കൽ ഖനന ഭൂമിയിലേക്ക് സിപിഐ എം മാർച്ച്"
english_title: "CPI(M) March to Chittari Quarry Site Warns Mining Mafias"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391351/cpi-m-march-chittari-quarry-site"
published_at: "2026-11-12T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5c831d173d_cpi-m-march-chittari-quarry-site.jpg"
keywords: ["CPI", "KeralaPolitics", "MiningProtest", "QuarryIssue", "Vilangad"]
---

# ഖനനം മാഫിയകൾക്ക് താക്കീത്; ചിറ്റാരി കരിങ്കൽ ഖനന ഭൂമിയിലേക്ക് സിപിഐ എം മാർച്ച്

> **Lead Summary:** വിലങ്ങാട്: ജനവാസ മേഖലയോട് ചേർന്ന് കിടക്കുന്ന ചിറ്റാരിമലയിൽ ഭൂമാഫിയകളുടെ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തിൽ ജനകീയ സമര സമിതി ഖനനഭൂമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

## Article Content

വിലങ്ങാട്: ജനവാസ മേഖലയോട് ചേർന്ന് കിടക്കുന്ന ചിറ്റാരിമലയിൽ ഭൂമാഫിയകളുടെ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തിൽ ജനകീയ സമര സമിതി ഖനനഭൂമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ചിറ്റാരി സ്‌കൂളിന് സമീപത്ത് നിന്നും ആരംഭിച്ച മാർച്ച് ഖനന ഭൂമിക്ക് സമീപം പൊലീസ് തടഞ്ഞു. നാദാപുരം ഏരിയിലെ വിവിധ ലോക്കലുകളിൽ നിന്നും നൂറുക്കണക്കിന് സിപിഐ എം പ്രവർത്തകർ അണിനിരന്നു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക മാർച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ് കുമാർ അധ്യക്ഷനായി.സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്ത , ഏരിയ സെക്രട്ടറി എ മോഹൻദാസ് , ജില്ലാ കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ് , വി പി കുഞ്ഞികൃഷ്ണൻ ,സി എച്ച് മോഹനൻ, പി താജുദ്ദീൻ എന്നിവർ സംസാരിച്ചു.

CPI(M) and a local people’s action committee held a protest march to the Chittari hill area, saying illegal black stone mining near a residential zone will not be allowed. Police stopped the march near the quarry site, while party leaders and local representatives addressed the gathering.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391351/cpi-m-march-chittari-quarry-site)