---
title: "വിദ്യാർത്ഥികളുടെ കലയുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന ഉത്സവങ്ങളാണ് കലോത്സവങ്ങൾ - കെ.എം അഭിജിത്ത് എം.എൽ.എ"
english_title: "Kalaotsavams Nurture Students’ Artistic Talents: K.M. Abhijith MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391352/arts-festival-students-talents-mla"
published_at: "2026-11-12T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5c989244ec_tr.jpg"
keywords: ["ArtsFestival", "StudentTalent", "KeralaEducation", "Nadapuram", "K.M. Abhijith MLA"]
---

# വിദ്യാർത്ഥികളുടെ കലയുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന ഉത്സവങ്ങളാണ് കലോത്സവങ്ങൾ - കെ.എം അഭിജിത്ത് എം.എൽ.എ

> **Lead Summary:** ഇരിങ്ങണ്ണൂർ: പഠനത്തിനപ്പുറത്ത് കലയുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന ഉത്സവങ്ങളാണ് കലോത്സവങ്ങളെന്ന് കെ.എം അഭിജിത്ത് എം.എൽ.എ അഭിപ്രായപ്പെട്ടു. നാദാപുരം ഉപജില്ലാ കലോത്സവം ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.

## Article Content

ഇരിങ്ങണ്ണൂർ: പഠനത്തിനപ്പുറത്ത് കലയുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന ഉത്സവങ്ങളാണ് കലോത്സവങ്ങളെന്ന് കെ.എം അഭിജിത്ത് എം.എൽ.എ അഭിപ്രായപ്പെട്ടു. നാദാപുരം ഉപജില്ലാ കലോത്സവം ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.

സ്വാഗത സംഘം ചെയർമാൻ ടി.വി ഗോപാലൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ സി.എച്ച് സനൂപ് വിശദീകരണം നടത്തി. ജനറൽ കൺവീനർ സിന്ധു ജയരാജൻ സ്വാഗതമാശംസിച്ചു.

ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ , നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത, എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വിനി രാജീവ്, ജനപ്രതിനിധികളായ ടി.പി പുരുഷു, ടി.പ്രകാശൻ, ടി.കെ രഞ്ജിത്ത്കുമാർ , എ.ഡാനിയ, തൂണേരി ബി.പി.സി കെ.വി കുഞ്ഞമ്മദ്, യൂത്ത് അമ്പാസിഡർ അമൽ മനോജ്, സ്കൂൾ മാനേജർ പി.കെ കുഞ്ഞിരാമൻ,പി.ടി.എ പ്രസിഡന്റ് സി.പി ശ്രീജിത്ത്, എം.പി.ടി എ പ്രസിഡന്റ് ഗ്രീഷ്മ രാജീവ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ മോഹനൻ പാറക്കടവ്, ബംഗ്ലത്ത് മുഹമ്മദ്, വത്സരാജ് മണലാട്ട് , ശ്രീജിത്ത് മുടപ്പിലായി,ടി.കെ പ്രഭാകരൻ, വി.പി സുരേന്ദ്രൻ , സ്കൂൾ ലീഡർ ടി.കെ അലൻ ജിത്ത് അധ്യാപക സംഘടന നേതാക്കളായ എൻ.പി ബിജിത്ത്, കെ. ലിബിത്ത്,ടി.കെ അബ്ദുൾ കരിം, നൗഷാദ് കോപ്പി ലാൻ, അബ്ദുൾ ലത്തീഫ് എടോളി, കെ.ബിമൽ , രാജൻ കുളങ്ങര, വി.ടി ലിഗേഷ് പ്രസംഗിച്ചു.

റിസപ്ഷൻ കമ്മറ്റി കൺവീനർ പി.പി സുഹൈൽ നന്ദി പറഞ്ഞു. ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി ഐക്യരാഷ്ട്ര സഭയിൽ യൂത്ത് അമ്പാസിഡറായി പങ്കെടുത്ത അമൽ മനോജിനെ ഉപഹാരം നൽകി കെ.എം അഭിജിത്ത് എം.എൽ.എ ആദരിച്ചു.

K.M. Abhijith MLA said that school arts festivals are celebrations that nurture students’ artistic talents beyond academics. He was speaking after inaugurating the Nadapuram Sub-District Arts Festival at Iringannur Higher Secondary School, where youth ambassador Amal Manoj was also honoured.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391352/arts-festival-students-talents-mla)