---
title: "ജനങ്ങൾ ദുരിതത്തിൽ; വൈദ്യുതി മുടങ്ങുമ്പോള്‍ ടെലഫോണ്‍ എക്‌സേഞ്ച് പ്രവര്‍ത്തനവും നിലക്കുന്നു"
english_title: "When the power goes out, the telephone exchange also stops working"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/39136/when-the-power-goes-out-the-telephone-exchange-also-stops-working"
published_at: "2022-04-24T23:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626591f840d9f_Untitled-1.jpg"
keywords: []
---

# ജനങ്ങൾ ദുരിതത്തിൽ; വൈദ്യുതി മുടങ്ങുമ്പോള്‍ ടെലഫോണ്‍ എക്‌സേഞ്ച് പ്രവര്‍ത്തനവും നിലക്കുന്നു

> **Lead Summary:** **അരൂര്‍ : ** മഴയും കാറ്റും കാരണം അരൂരില്‍ ഇടക്കിടെ വൈദ്യുതി മുടങ്ങുന്നത് ടെലിഫോണ്‍ എക്‌സചേഞ്ച് പ്രവര്‍ത്തനവും നിലക്കുന്നു. ഫലം ജനം ദുരിതം പേറുന്നു.

## Article Content

**അരൂര്‍ : ** മഴയും കാറ്റും കാരണം അരൂരില്‍ ഇടക്കിടെ വൈദ്യുതി മുടങ്ങുന്നത് ടെലിഫോണ്‍ എക്‌സചേഞ്ച് പ്രവര്‍ത്തനവും നിലക്കുന്നു. ഫലം ജനം ദുരിതം പേറുന്നു.

കാറ്റിലും മഴയിലും മരങ്ങള്‍ വീണും മിന്നലില്‍ ലൈനും ഇന്‍സുലേറ്ററും മറ്റും തകരുന്നതുമാണ് വൈദ്യുതി മുടക്കത്തിന് കാരണം. രണ്ട് ദിവസം മുമ്പ് കുന്നുമ്മല്‍ ഫീഡര്‍ തകരാറിലായതോടെ വേളം ഫീഡറില്‍ നിന്നാണ് അരൂര്‍ മേഖലയില്‍ വൈദ്യുതി എത്തിക്കുന്നത്.

വേളം മേഖലയിലെ ഫീഡര്‍ ലൈന്‍ കടന്നു വരുന്ന വഴി തപ്തികരമല്ലാത്തതിനാല്‍ രണ്ട് ദിവസമായി അടിക്കടി വൈദ്യുതി നിലക്കുകയാണ്. മഴ ശക്തമായാലും തകരാറ് പരിഹരിക്കാന്‍ കെ എസ് ഇ ബി ജീവനക്കാര്‍ മുന്നോട്ട് വരുന്നതാണ് ജനത്തിനൊരാശ്വാസം.

എന്നാല്‍ ടെലിഫോണ്‍ എക്‌സചേഞ്ച് തകരാര്‍ പരിഹരിക്കാന്‍ ബി എസ് എന്‍ എല്‍ തയ്യാറാകുന്നില്ലെന്നാണ് ഉപഭോക്താക്കള്‍ക്കുള്ള പരാതി.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് സംവിധാനവും വൈദ്യുതി നിലക്കുന്നതോടെ ഇല്ലാതാകുന്നുണ്ട്. അരൂര്‍ ടെലിഫോണ്‍ എക്‌സേഞ്ച് നാഥനില്ലാത്ത അവസ്ഥയാണ്. എക്‌സചേഞ്ചില്‍ ആരുമില്ലാതെ അടച്ചിട്ടിരിക്കുകയാണ് മാസങ്ങളായി ജെ ടി ഒ പോലുമില്ല. നാദാപുരം എക്‌സചേഞ്ച് അധികൃതര്‍ക്കാണ് ചുമതല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/39136/when-the-power-goes-out-the-telephone-exchange-also-stops-working)