---
title: "ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രം ചിറ നവീകരണം; കെ.എം. അഭിജിത്ത് എം.എൽ.എ സന്ദർശിച്ചു"
english_title: "Iringannur Mahashiva Temple Pond Renovation: MLA Visits Site"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391371/iringannur-mahashiva-temple-pond-renovation"
published_at: "2026-11-12T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5eb321db26_iringannur-mahashiva-temple-pond-renovation.jpg"
keywords: ["TempleRenovation", "MLAVisit", "SahasraSarovar", "Nadapuram"]
---

# ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രം ചിറ നവീകരണം; കെ.എം. അഭിജിത്ത് എം.എൽ.എ സന്ദർശിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: സഹസ്ര സരോവർ പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തികൾ നടക്കുന്ന ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രം ചിറ നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് സന്ദർശിച്ചു. ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തിയ എം.എൽ.എ, പദ്ധതി പൂർത്തീകരിക്കുന്നതിന് ആവശ്യമായ മുഴുവൻ ഫണ്ടും സർക്കാരിൽനിന്ന് ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

## Article Content

ഇരിങ്ങണ്ണൂർ: സഹസ്ര സരോവർ പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തികൾ നടക്കുന്ന ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രം ചിറ നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് സന്ദർശിച്ചു. ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തിയ എം.എൽ.എ, പദ്ധതി പൂർത്തീകരിക്കുന്നതിന് ആവശ്യമായ മുഴുവൻ ഫണ്ടും സർക്കാരിൽനിന്ന് ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

ചിറയുടെ നവീകരണത്തിനായി പ്രാരംഭഘട്ടത്തിൽ ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് കൂടുതൽ തുക ആവശ്യമായ സാഹചര്യത്തിൽ സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്നും എം.എൽ.എ അറിയിച്ചു.

സന്ദർശനത്തിനെത്തിയ എം.എൽ.എയെ തൂണേരി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രം വികസന സമിതി, ചിറ നവീകരണ കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് സ്വീകരിച്ചു.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. രജീഷ്, ജനപ്രതിനിധികളായ യു.കെ. വിനോദ് കുമാർ, പി. രാമചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശോകൻ തൂണേരി എന്നിവർ എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.

ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രം വികസന സമിതി ചെയർമാൻ കെ.സി.പി. ശിവാനന്ദൻ, നവീകരണ കമ്മിറ്റി പ്രസിഡന്റ് വി.കെ. മോഹനൻ, സെക്രട്ടറി വത്സരാജ് മണലാട്ട്, ഭാരവാഹികളായ എം. ഹരീന്ദ്രൻ, കിഴക്കയിൽ കുഞ്ഞിരാമൻ, പത്മിനി തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളും സ്വീകരണത്തിൽ പങ്കെടുത്തു.

തുടർന്ന് സമീപത്തെ ശിവാനന്ദ വിലാസം എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് എം.എൽ.എ മടങ്ങിയത്.

Nadapuram MLA K.M. Abhijith visited the Iringannur Mahashiva Temple pond, where renovation work is underway under the Sahasra Sarovar project. He said steps would be taken to secure the additional funds needed to complete the project, which has already received an initial allocation of ₹1 crore.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391371/iringannur-mahashiva-temple-pond-renovation)