---
title: "മാറ്റമില്ലാതെ വേദി മാറ്റം; കലോത്സവ പ്രോഗ്രാം കമ്മിറ്റിക്ക് അടിമുടി താളപ്പിഴയെന്ന് ആക്ഷേപം"
english_title: "Venue Swaps Without End: Allegations of Major Mismanagement in Kalaolsavam Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391481/kalolsavam-venue-swaps-program-committee"
published_at: "2026-11-13T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6e436e2e78_kalolsavam-venue-swaps-program-committee.jpg"
keywords: ["Kalaolsavam", "VenueChange", "KeralaEducation", "KPSSTA", "SchoolFestival"]
---

# മാറ്റമില്ലാതെ വേദി മാറ്റം; കലോത്സവ പ്രോഗ്രാം കമ്മിറ്റിക്ക് അടിമുടി താളപ്പിഴയെന്ന് ആക്ഷേപം

> **Lead Summary:** > നാദാപുരം: “അടിയന്തര അറിയിപ്പ്. ഇന്ന് വേദി 8-ൽ നടക്കേണ്ട ഇനങ്ങൾ വേദി 6-ലേക്കും, വേദി 6-ൽ നടക്കേണ്ട ഇനങ്ങൾ വേദി 8-ലേക്കും പരസ്പരം മാറ്റിയിരിക്കുന്നു.” നാദാപുരം ഉപജില്ല സ്കൂൾ കലോത്സവം സമാപിക്കാൻ ഇനി ഒരു നാൾ കൂടി ശേഷിക്കെ, കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വേദികളിൽ നിന്ന് മുഴങ്ങിയ അനൗൺസ്‌മെന്റുകൾ ഏറെയും ഇത്തരത്തിലായിരുന്നു. മാറ്റമില്ലാതെ നടന്നത് വേദി മാറ്റം മാത്രം. പ്രോഗ്രാം കമ്മിറ്റിക്ക് അടിമുടി താളപ്പിഴച്ചതായാണ് ആക്ഷേപം.

## Article Content

> നാദാപുരം: “അടിയന്തര അറിയിപ്പ്. ഇന്ന് വേദി 8-ൽ നടക്കേണ്ട ഇനങ്ങൾ വേദി 6-ലേക്കും, വേദി 6-ൽ നടക്കേണ്ട ഇനങ്ങൾ വേദി 8-ലേക്കും പരസ്പരം മാറ്റിയിരിക്കുന്നു.” നാദാപുരം ഉപജില്ല സ്കൂൾ കലോത്സവം സമാപിക്കാൻ ഇനി ഒരു നാൾ കൂടി ശേഷിക്കെ, കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വേദികളിൽ നിന്ന് മുഴങ്ങിയ അനൗൺസ്‌മെന്റുകൾ ഏറെയും ഇത്തരത്തിലായിരുന്നു. മാറ്റമില്ലാതെ നടന്നത് വേദി മാറ്റം മാത്രം. പ്രോഗ്രാം കമ്മിറ്റിക്ക് അടിമുടി താളപ്പിഴച്ചതായാണ് ആക്ഷേപം.

ഇന്ന് വീണ്ടും അതേ അറിയിപ്പ് എത്തി:

> “പ്രത്യേക അറിയിപ്പ്. 13/11/26-ന് നടക്കേണ്ട വേദി 3-ലെ എല്ലാ ഇനങ്ങളും വേദി 9-ലേക്കും, വേദി 9-ലെ എല്ലാ ഇനങ്ങളും വേദി 3-ലേക്കും പരസ്പരം മാറ്റിയിരിക്കുന്നു. കൺവീനർ / പ്രോഗ്രാം. സഹകരിക്കുക.”

> ഇതോടെ കലോത്സവം കാണാൻ എത്തിയവർക്കിടയിലും സാമൂഹിക മാധ്യമങ്ങളിലും പരിഹാസവും ട്രോളുകളും നിറഞ്ഞു. “സ്റ്റേജുകൾ മാറ്റിമറിക്കാൻ കെ.പി.എസ്.ടി.എയുടെ ജീവിതം പിന്നെയും ബാക്കി” എന്നിങ്ങനെയുള്ള പരിഹാസ കമന്റുകളാണ് പ്രചരിക്കുന്നത്.

ഇന്നലെ സംഘനൃത്ത മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വേദി മാറ്റിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഏറെ ബുദ്ധിമുട്ടി. രക്ഷിതാക്കളുടെ രോഷം ഒടുവിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് മുന്നിലും എത്തി.

ഭരണകക്ഷി അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയ്ക്കാണ് പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല. മുൻകൂട്ടി തയ്യാറാക്കിയ സമയക്രമം പാലിക്കാതെ അവസാന നിമിഷം വേദികൾ മാറ്റുന്നത് കലോത്സവത്തിന്റെ അന്തസ്സിനെ ബാധിക്കുന്നുവെന്നാണ് പൊതുവെയുള്ള വിമർശനം.

At the Nadapuram sub-district school arts festival, repeated last-minute venue swaps have drawn criticism and ridicule from attendees and on social media. Parents, teachers, and students were inconvenienced, while the program committee, run by the ruling-party aligned K.P.S.T.A., faces allegations of poor planning.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391481/kalolsavam-venue-swaps-program-committee)