---
title: "സ്നേഹത്തിന്റെ രുചി പകർന്ന് എൻ.എസ്.എസ് 'മൊഹബ്ബത്ത് ബസാർ'; തട്ടുകട സന്ദർശിച്ച് എം.എൽ.എ"
english_title: "NSS ‘Mohabbath Bazaar’ Spreads Compassion; MLA Visits Stall"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391484/nss-mohabbath-bazaar-mla-visits-stall"
published_at: "2026-11-13T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6ea0672369_nss-mohabbath-bazaar-mla-visits-stall.jpg"
keywords: ["NSS", "MohabbathBazaar", "Iringannur", "SchoolFestival", "MLAVisit"]
---

# സ്നേഹത്തിന്റെ രുചി പകർന്ന് എൻ.എസ്.എസ് 'മൊഹബ്ബത്ത് ബസാർ'; തട്ടുകട സന്ദർശിച്ച് എം.എൽ.എ

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ 'മൊഹബ്ബത്ത് ബസാർ' പദ്ധതിയുടെ ഭാഗമായി തട്ടുകട സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമുയർത്തിയ ഈ സംരംഭം കലോത്സവത്തിനെത്തിയവരുടെ ശ്രദ്ധയാകർഷിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: ** ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ 'മൊഹബ്ബത്ത് ബസാർ' പദ്ധതിയുടെ ഭാഗമായി തട്ടുകട സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമുയർത്തിയ ഈ സംരംഭം കലോത്സവത്തിനെത്തിയവരുടെ ശ്രദ്ധയാകർഷിച്ചു.

തട്ടുകട സന്ദർശിച്ച എം.എൽ.എ. കെ എം അഭിജിത്ത്  എൻ.എസ്.എസ്. വളണ്ടിയർമാരെയും, പ്രോഗ്രാം ഓഫീസർമാരായ ദിവ്യ കെ, ബബിത തുടങ്ങിയവരെയും അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. തട്ടുകടയിലൂടെ സമാഹരിച്ച തുക ഉപജീവനമാർഗം കണ്ടെത്താൻ പ്രയാസപ്പെടുന്ന ഒരു നിർധന വ്യക്തിക്ക് കൈമാറും.

അദ്ദേഹത്തിന് സ്വയംതൊഴിൽ ആരംഭിച്ച് ജീവിതമാർഗം കണ്ടെത്താൻ ഈ സഹായം പ്രയോജനപ്പെടും. സാമൂഹിക പ്രതിബദ്ധതയും സഹജീവിസ്നേഹവും ഉയർത്തിപ്പിടിച്ച സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ ഈ സംരംഭം കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉത്തമ മാതൃകയായി.

Iringannur Higher Secondary School’s NSS unit organized a thattukada as part of its ‘Mohabbath Bazaar’ initiative alongside the sub-district school arts festival. MLA K.M. Abhijith visited the stall, praised the volunteers and coordinators, and the proceeds will be handed over to a needy person to help start a livelihood.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391484/nss-mohabbath-bazaar-mla-visits-stall)