---
title: "സിഐടിയു പാർലമെന്റ് മാർച്ച്: വാഹന പ്രചാരണ ജാഥയ്ക്ക് കല്ലാച്ചിയിൽ സ്വീകരണം"
english_title: "CITU Parliament March Campaign Rally Receives Warm Welcome in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391513/citu-parliament-march-kallachi-campaign-rally"
published_at: "2026-11-13T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af728ee9178e_citu-parliament-march-kallachi-campaign-rally.jpg"
keywords: ["CITU", "ParliamentMarch", "LabourRights", "KeralaNews", "TradeUnion"]
---

# സിഐടിയു പാർലമെന്റ് മാർച്ച്: വാഹന പ്രചാരണ ജാഥയ്ക്ക് കല്ലാച്ചിയിൽ സ്വീകരണം

> **Lead Summary:** നാദാപുരം: വിവിധ തൊഴിലാളി ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം ജില്ലയിൽ പര്യടനം നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് കല്ലാച്ചിയിൽ സ്വീകരണം നൽകി.

## Article Content

നാദാപുരം: വിവിധ തൊഴിലാളി ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം ജില്ലയിൽ പര്യടനം നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് കല്ലാച്ചിയിൽ സ്വീകരണം നൽകി.

ലേബർ കോഡുകൾ റദ്ദാക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, വേതനം വർധിപ്പിക്കുക, തൊഴിലാളികൾക്ക് 42,000 രൂപ മിനിമം വേതനവും 21,000 രൂപ സാർവത്രിക മിനിമം പെൻഷനും ഉറപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഐടിയു പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുന്നത്.

എം. ഗിരീഷ് നേതൃത്വം നൽകുന്ന വടക്കൻ മേഖലാ വാഹന പ്രചാരണ ജാഥയാണ് കല്ലാച്ചിയിലെത്തിയത്.

ജാഥാ സ്വീകരണ പരിപാടിയിൽ കെ.പി. കുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ പാറാണ്ടി മനോജ്, പി.പി. ചാത്തു, എ. മോഹൻദാസ്, കെ.കെ. മമ്മു എന്നിവർ സംസാരിച്ചു. കെ.വി. ഗോപാലൻ സ്വാഗതം പറഞ്ഞു.

CITU’s vehicle campaign rally, organized to promote the upcoming Parliament March on December 1 and 2, was welcomed in Kallachi as it toured the district. The march is raising demands including scrapping labour codes, recognizing scheme workers as employees, and ensuring higher wages and pensions.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391513/citu-parliament-march-kallachi-campaign-rally)